പാലക്കാട്: മുന്നറിയിപ്പില്ലാതെയുണ്ടായ വൈദ്യുതിമുടക്കത്തെ തുടർന്ന് ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനരഹിതമായതോടെ കിടപ്പുരോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കേനാത്ത് പറന്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി പ്രദേശത്ത് വൈദ്യുതി വിതരണം അപ്രതീക്ഷിതമായി നിലച്ചതോടെയാണു ദുരന്തമുണ്ടായതെന്നു കുടുംബാംഗങ്ങൾ പറയുന്നു.കുവൈറ്റിലുള്ള മകൻ മണികണ്ഠൻ നാട്ടിലെത്തിയശേഷമായിരിക്കും സംസ്കാരം. മകൾ: രഞ്ജിനി. മരുമക്കൾ: സനിഷ്മ, പ്രമോദ്
Tags : bedridden patient died