ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ മെറിറ്റ് അവാര്‍ഡ് ദാനം എക്സലെന്ഷിയ-2026 സമ്മേളനം മന്ത്രി സണ്ണി ജോ
ചെത്തിപ്പുഴ: പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്ദാനം എക്സലെന്ഷിയ-2026 സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് മണ്ണൂപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
വിനു ജോബ് എംഎല്‍എ, നഗരസഭ ചെയര്മാന് ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐ, മുഹമ്മ കെഇ കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ക്രിസ്തുജ്യോതി കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് ആലുങ്കല്സിഎംഐ,
ക്രിസ്തുജ്യോതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. സെജു കാട്ടിപ്പറമ്പില്‍ സിഎംഐ, ക്രിസ്തുജ്യോതി ഗ്രൂപ്പ് ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ സിഎംഐ, പിടിഎ പ്രസിഡന്റ് സിറില്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam