x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴ് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി

വെബ് ഡെസ്‌ക്
Published: July 18, 2026 04:31 PM IST | Updated: July 18, 2026 04:31 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. ഈ ​മാ​സം ഇ​രു​പ​തു​വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,വ​യ​നാ​ട്, ക​ണ്ണൂ​ർ,കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ന്യൂ​ന​മ​ർ​ദ പാ​ത്തി കേ​ര​ള​ത്തോ​ട് അ​ടു​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ മ​ഴ​ക്ക് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും അ​നു​കൂ​ല​മാ​യി ഉ​യ​ർ​ന്നു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്ക​ൻ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ളും മ​ല​യോ​ര മേ​ഘാ​ല​യി​ലു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ച്ച് മാ​ത്ര​മെ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് നി​ർ​ദേ​ശം.

Tags : heavy rain kerala warning yellow alert districts

Recent News

Corehub Up