x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപരന്‍മാര്‍ വഴങ്ങുമോ? അന്തിമ ചിത്രം നാളെ അറിയാം; എറണാകുളത്ത് തള്ളിയത് 27 പത്രികകള്‍

കൊച്ചി ബ്യൂറോ
Published: March 25, 2026 01:24 PM IST | Updated: March 25, 2026 01:24 PM IST

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോന പൂര്‍ത്തിയായപ്പോള്‍ തള്ളിയത് 27 പത്രികകള്‍. സമര്‍പ്പിക്കപ്പെട്ട 120 പത്രികകളില്‍ 93 എണ്ണമാണ് സ്വീകരിച്ചത്. മുന്നണി സ്ഥാനാര്‍ഥികളുടെ ഡമ്മികളായി പത്രിക നല്‍കിയവരുടെതാണ് തള്ളിയത്.

പ്രധാന സ്ഥാനാര്‍ഥികളുടെ പത്രികകള്‍ നിയമപരമായി സാധുവായതോടെ ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അസാധുവായി. വിമത സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. അതിനാല്‍ വ്യാഴാഴ്ചയാകും ജില്ലയിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരിക.

തള്ളിയ പത്രികകള്‍:

ആലുവ - നസീര്‍ (സിപിഎം)
അങ്കമാലി - സജി (സിപിഎം)
എറണാകുളം - രാജഗോപാല്‍ (ബിജെപി), ജോര്‍ജ് സി.ജെ. (കോണ്‍ഗ്രസ്)

കളമശേരി - എ.ഡി സുജിലാല്‍ (സിപിഎം), വി.കെ. അബ്ദുള്‍ അസീസ് (മുസ്‌ലിം ലീഗ്)

കൊച്ചി - ടെനി തോമസ് (ട്വന്‍റി20), സിവദത്തന്‍ (കോണ്‍ഗ്രസ്), പീറ്റര്‍ (സിപിഎം)

കോതമംഗലം - ജോമി (കേരള കോണ്‍ഗ്രസ്), സാബു വര്‍ഗീസ് (സിപിഎം)

കുന്നത്തുനാട് - ടി.വി. ശശി (കോണ്‍ഗ്രസ്), ഷിജി പി.ടി (സിപിഎം)

മൂവാറ്റുപുഴ - എല്‍ദോ (സിപിഎം), അനില എം കൃഷ്ണന്‍ (ഇപിഐ), മരിയ ജോസ് (ട്വന്‍റി20)

പറവൂര്‍ - കെ.ബി. അറുമുഖന്‍ (സിപിഎം), സിന്ധു നാരായണ്‍കുട്ടി (ബിജെപി), ജോസഫ് സെബാസ്റ്റ്യന്‍ (വിമതന്‍)

പെരുമ്പാവൂര്‍ - ബാബു (കേരള കോണ്‍ഗ്രസ്-എം)

പിറവം - ജിതിന്‍ കെ. രാജന്‍ (ട്വന്‍റി 20), വില്‍സണ്‍ പൗലോസ് (കേരള കോണ്‍ഗ്രസ്-എം)

തൃപ്പൂണിത്തുറ - വാസുദേവന്‍ (സിപിഎം)

തൃക്കാക്കര - പദ്മദാസ് എ.ആര്‍. (കോണ്‍ഗ്രസ്), അജി ഫ്രാന്‍സിസ് (സിപിഎം)

വൈപ്പിന്‍ - മേഴ്‌സി (സിപിഎം), പ്രമുഖന്‍ (വിമതന്‍)

Tags : Nominations Ernakulam

Recent News

Corehub Up