x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളത്തിലേക്ക് കാല്‍വഴുതി വീണു; വയോധികന് ദാരുണാന്ത്യം

കൊച്ചി ബ്യൂറോ
Published: September 2, 2026 12:11 PM IST | Updated: September 2, 2026 12:11 PM IST

കുളത്തില്‍ വീണ് മരിച്ച വര്‍ഗീസിന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ കുളത്തില്‍ കാല്‍വഴുതി വീണ് വയോധികന് ദാരുണാന്ത്യം. കറുകുറ്റി താഴത്തുപറമ്പില്‍ വര്‍ഗീസ് (80) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെയാണ് കാല്‍വഴുതി വീണത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് നടപടികള്‍ക്കായി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags : Man Death Pond Rescue

Recent News

Corehub Up