x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണം നേ​ടി

വെബ് ഡെസ്‌ക്
Published: September 2, 2026 12:21 PM IST | Updated: September 2, 2026 12:22 PM IST

നാ​ര​ങ്ങാ​നം ഗ്രാമപ​ഞ്ചാ​യ​ത്ത് കാര്യാലയം

പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം യു​ഡി​എ​ഫ് നേ​ടി. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സി​പി​എം പി​ന്തു​ണ​ച്ചു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും തു​ല്യ അം​ഗ​ബ​ല​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ന് ര​ണ്ട് അം​ഗ​മാ​ണു​ള്ള​ത്.

സി​പി​എം പി​ന്തു​ണ​യി​ൽ അ​വി​ശ്വാ​സം നേ​ര​ത്തെ പാ​സാ​യി​രു​ന്നു. ഇ​ന്ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ഒ​രു സി​പി​എം അം​ഗം പി​ന്തു​ണ​ച്ച​തോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു. കോ​ൺ​ഗ്ര​സ് അം​ഗം വി.​പി. മ​നോ​ജ്‌ കു​മാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും.

നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ആ​റ് അം​ഗ​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്. സി​പി​എ​മ്മി​ന് ര​ണ്ട് അം​ഗ​ങ്ങ​ളും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് നേ​ര​ത്തെ ബി​ജെ​പി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കോ​ൺ​ഗ്ര​സി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ല​ഭി​ച്ച​ത്. ബി​ജെ​പി​ക്കെ​തി​രെ നേ​ര​ത്തെ കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ സി​പി​എം പി​ന്തു​ണ​ച്ചി​രു​ന്നു.

ഇ​തോ​ടെ ബി​ജെ​പി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യി. പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റി​നെ​തി​രെ ബി​ജെ​പി അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നി​രു​ന്നു. സി​പി​എം, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തോ​ടെ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.

Tags : Naranganam Panchayat UDF BJP Power

Recent News

Corehub Up