Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. തുടർനടപടികൾ ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.
പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ ആവശ്യകത വർധിച്ചതും കാരണമായി.
പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പെറ്റീഷന് നല്‍കുന്നത് കഴിഞ്ഞ എട്ടിന്. എന്നാൽ കമ്മീഷൻ തീരുമാനം നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ 24 ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. ഒടുവിൽ വൈദ്യുതി വകുപ്പിൽ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഞായറാഴ്ച ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്.
വൈകുന്നേരം തന്നെ പവർ എക്സ്ചേഞ്ചിലെ ടേം എഹെഡ് മാര്‍ക്കറ്റ് വഴി ഇതിനായി ഡിമാൻഡ് വെക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് ദേശീയ തലത്തിൽ വൈദുതി ആവശ്യം കൂടിയതാണ് കാരണം.
ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവർ എക്സ്ചേഞ്ചിൽ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്.
വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.
National
ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെ.സി ചോദിച്ചു. വി.എസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്.
സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാം. പോളിംഗ് ശതമാനം നോക്കുമ്പോൾ നൂറിനടുത്ത് സീറ്റ് യുഡിഎഫ് വിജയിക്കും. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണ്. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു.
ഞങ്ങളുടെ വിശ്വാസം കവച്ചുവയ്ക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം യുഡിഎഫിന് ഗുണം ചെയ്യും. സിപിഎം- ബിജെപി ഡീൽ നടത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കഴിയില്ല. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഎമ്മും മനസിലാക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരായ വര്‍ഗീയ അനൗണ്‍സ്മെന്റ് ഉത്തരവാദപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി.ഡി. സതീശന് എഫ്ബി പോസ്റ്റില്‍ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ അറിവോടെ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരേ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി സര്‍ക്കാരിന്റെ ഇരുണ്ടകാലത്തിനെതിരായ ജനവികാരത്തില്‍നിന്ന് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Kerala
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും ഹിമന്ത പ്രവചിക്കുന്നു.
തിഹു, നല്‍ബാരി സീറ്റുകളില്‍ എന്‍ഡിഎ വന്‍ വിജയം നേടും. അതേസമയം അഖില്‍ ഖൊഖോയ്യുടെ റയ്ജോര്‍ ദള്‍ ദിഹിംഗിലെ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കുക. ശിബസാഗറില്‍ അതിശക്തമായ മത്സരത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയം നേടും.
ഗോഹട്ടിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്കായിരിക്കും ജയം. ലഖിംപുര്‍, കസിരംഗ ലോക്സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ സീറ്റുകളിലും എന്‍ഡിഎ അനായാസ വിജയം നേടുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു.
"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി.
Kerala
നെടുമങ്ങാട്: കേരളം വെറുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തവർക്കെതിരായ ശക്തമായ ജനവികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ആരോഗ്യരംഗത്തെ ലോകത്തിനു മാതൃകയാക്കി മാറ്റിയ മുൻ ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാറിന് ലഭിക്കുന്ന ഓരോ വോട്ടും ഈ ജനവികാരത്തിന്റെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഐ പുറത്താക്കിയ മുൻ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. നാട്ടിക മണ്ഡലത്തിൽ രൂപവത്കരിച്ച കോലീബി സഖ്യത്തിന്റെ ഭാഗമാണ് ഈ രാഷ്ട്രീയനാടകം.
വിവിധ രാഷ്ട്രീയപാർട്ടികളിൽ ചേരുമെന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ വലിയ ഗൂഢാലോചനയുണ്ട്. യുഡിഎഫ് സ്ഥാനാർഥിയാകാൻ ഡൽഹിയിൽവരെ പോയി ചർച്ചകൾ നടത്തിയ വ്യക്തി പെട്ടെന്നു ബിജെപി ഓഫീസിലെത്തി അംഗത്വമെടുത്തത് ആ അന്തർധാരയുടെ തെളിവാണെന്നു ശിവാനന്ദൻ പറഞ്ഞു.
അധികാരഭ്രമം തലയ്ക്കുപിടിച്ചാൽ ആശയങ്ങൾ ഇല്ലാതാകും. അച്ചടക്കലംഘനത്തിനു പാർട്ടി നടപടി നേരിട്ട ഒരാൾക്ക് ഏതു പാർട്ടിയിൽ ചേരാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോൺഗ്രസുമായി ചർച്ചനടത്തി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ എത്തിയതു നാട്ടികയിൽ ഇടതുപക്ഷത്തെ അട്ടിമറിക്കാൻ രൂപപ്പെട്ട സഖ്യത്തിന്റെ ഭാഗമാണ്.
അച്ചടക്കലംഘനവും സംഘടനാവിരുദ്ധപ്രവർത്തനങ്ങളും നടത്തിയതിനാലാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. രാഷ്ട്രീയധാർമികത കൈവിട്ട ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഐ നേതൃത്വം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിന്റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നൽകണം. എങ്കിൽ വികസനം തന്റെ ഗാരന്റിയാണെന്നും കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷനിൽ മോദി പറഞ്ഞു.
യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ടിൽനിന്നു പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ അതു തെളിയിച്ചു.
വികസിത കേരളം സാധ്യമാക്കാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂ. ഹർത്താൽ, അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കും. എൻഡിഎയാണ് കേരളം എന്ന പേര് യാഥാർഥ്യമാക്കിയതെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ പൗരന്മാരെ പ്രതിസന്ധികളിൽ ഇന്ത്യ കൈവിടില്ല. ഇന്ത്യൻ എംബസികളും ഉദ്യോഗസ്ഥരും ഇതിനായി സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവ് റിപുൺ ബോറ. റിക്കാർഡ് ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് അധികാരത്തിലെത്തുകയെന്നും റിപുൺ ബോറ അവകാശപ്പെട്ടു.
"ജനങ്ങളെ വഞ്ചിച്ചവരാണ് ഭരണത്തിലുള്ളത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.'-റിപുൺ ബോറ.
"മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അവർ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. വർഗീയമായിട്ട് ജനത്തിനെ വേർത്തിരിക്കുന്ന ആൾ കൂടിയാണ് ഹിമന്ത.'-റിപുൺ കുറ്റപ്പെടുത്തി.
International
കാഠ്മണ്ഡു: നേപ്പാളിൽ വമ്പൻ വിജയം നേടി ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) അധികാരത്തിലേക്ക്. നേപ്പാളിന്റെ സ്വന്തം ബാലെൻ നയിച്ച ആർഎസ്പി ആകെയുള്ള 165 സീറ്റുകളിൽ 34 എണ്ണത്തിൽ ജയിച്ചു.
86 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ 10 മണ്ഡലങ്ങളും ആർഎസ്പി തൂത്തുവാരി. നേപ്പാളി കോൺഗ്രസ് പാർട്ടി ആറ് സീറ്റുകൾ നേടിയപ്പോൾ 10 എണ്ണത്തിൽ ലീഡ് ചെയ്യുകയാണ്. നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി രണ്ട് സീറ്റുകളിൽ ജയിച്ചു. എട്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ഒരു സീറ്റ് നേടി എട്ട് സീറ്റുകളിൽ മുന്നിലാണ്. ശ്രാം സംസ്കൃതി പാർട്ടി നാല് സീറ്റുകളിൽ മുന്നിലാണ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഒരു സീറ്റിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു.
കാഠ്മണ്ഡുവിലെ ഝാപ്പ-5 മണ്ഡലത്തിൽ കെ.പി. ശർമ ഒലിയെ ബാലേന്ദ്ര ഷാ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തി. കാഠ്മണ്ഡു മേയറായ ബാലെൻ 68,348 വോട്ടുകൾ നേടിയപ്പോൾ ഓലിക്ക് 18,734 വോട്ടുകളാണ് ലഭിച്ചത്.
നേപ്പാളിൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നേപ്പാളിലെ പുതിയ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും വീരപാണ്ഡ്യൻ അവകാശപ്പെട്ടു.
"തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് സഖ്യത്തിനും അനുകൂലമായ സാഹചര്യമാണ്. ക്ഷേമ പ്രവർത്തനങ്ങളും വികസനവും തുടരാൻ ഈ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തണം. നിലവിൽ സംസ്ഥാനം എല്ലാം മേഖലയിലും മുന്നേറി കഴിഞ്ഞു.'-വീരപാണ്ഡ്യൻ പറഞ്ഞു.
"ബിജെപിയുടെ എൻഡിഎ സഖ്യം തകർന്നടിയും. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. അവർക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ജനം അവരെ ജയിപ്പിക്കില്ല. അതുറപ്പാണ്.'-വീരപാണ്ഡ്യൻ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ മികച്ച വിജയം നേടി ഭരണം തുടരുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബംഗാൾ തൃണമൂലിന്റെ കോട്ടയാണ്. അവിടെ ഞങ്ങളെ തോൽപ്പിക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല. ജനങ്ങൾ മമതാ ബാനർജിക്കൊപ്പമാണുള്ളത്. സർക്കാരിനെ ജനങ്ങൾക്ക് പൂർണവിശ്വാസമാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് ബിഹാർ ഒക്കെ പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ ബംഗാളിനെ അതു പോലെ കാണരുത്. ഇവിടെ എന്ത് ചെയ്തിട്ടും കാര്യമില്ല. ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും പാർട്ടി അധികാരം നിലനിർത്തുകയെന്നും ദിലീപ് സൈക്കിയ അവകാശപ്പെട്ടു.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. ഹിമന്തയുടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. സർക്കാർ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'-ദിലീപ് സൈക്കിയ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും ദിലീപ് പറഞ്ഞു. എംഎൽഎമാരുടെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ വിജയിപ്പിക്കാൻ ജനം കാത്തിരിക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രതിപക്ഷം ദുർബലമാണ്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ സ്ഥിതി അതീവ ദയനീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരം നേടുക എന്നും സാമിക് ഭട്ടാചാര്യ.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ബംഗാളിലും നടപ്പാകണമെന്ന് അവർ ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാർ വരുന്നതിന് അവർ വോട്ട് ചെയ്യും.'-സാമിക് അവകാശപ്പെട്ടു.
"കഴിഞ്ഞ 15 വർഷമായി ബംഗാൾ ഭരിക്കുന്ന മമത സംസ്ഥാനത്തെ തകർത്തു. എല്ലാ മേഖലകളെയും പിന്നോട്ടടിപ്പിച്ചു. കേന്ദ്ര പദ്ധതികൾ അവർ നടപ്പാക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ആണ് നടക്കുന്നത്. അതിനാൽ തന്നെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു.'-സാമിക് ഭട്ടാചാര്യ പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു.
"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി.
District News
പാലക്കാട്: കേരളത്തെ പരിപൂർണമായും കൊള്ളയടിച്ച എൽഡിഎഫ് സർക്കാരിനെ കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും ഒരു കാരണവശാലും അവർക്ക് ഇനി പൊതുസമൂഹം മറ്റൊരു അവസരം നൽകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന ജില്ലാ പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി നടന്ന യുവജനറാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട അഴിമതിയുടെ പുറത്തുവന്ന വിവരങ്ങൾ ഏറെ ഗൗരവകരമാണ്. വിശ്വാസത്തിന്റെ മറവിൽപോലും തട്ടിപ്പ് നടത്തിയവർക്ക് അധികാരത്തിൽ തുടരുവാൻ യാതൊരു ധാർമികതയും ഇല്ല. ഇടതുമുന്നണിക്കു വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനെല്ലാമുള്ള തിരിച്ചടി ലഭിക്കുമെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ഭാരവാഹികളായ സുമേഷ് അച്യുതൻ, കെ.ജി. എൽദോ, എം.വി. രാധാകൃഷ്ണൻ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികൾ ഒ.കെ. ഫാറൂഖ്, പ്രതീഷ് മാധവൻ, ഷഫീക് അത്തിക്കോട്, സി. വിഷ്ണു, ജിതേഷ് നാരായണൻ, വിനോദ് ചെറാട്, അരുണ്‍കുമാർ പാലക്കുറിശി, മിഥുൻ മോഹൻ, ജില്ലാ ഭാരവാഹികളായ പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, ഡി. ദിലീപ്, വി. വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ഹിമന്ത അവകാശപ്പെട്ടു. ഗോഹട്ടിയിൽ പാർട്ടിയുടെ ബൂത്ത് വിജയ് സങ്കൽപ് സഭയെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
"ആസാമിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. അത് തടയാൻ ആർക്കും സാധിക്കില്ല. പ്രതിപക്ഷം ഒക്കെ വളരെ ദുർബലമാണ്.'-ഹിമന്ത പറഞ്ഞു.
"ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. സംസ്ഥാനത്ത് വേണ്ടതെല്ലാം പ്രധാനമന്ത്രി നൽകുന്നുണ്ട്. റോഡുകൾ, ടണലുകൾ വൻ പദ്ധതികൾ അങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു.'-ഹിമന്ത പറഞ്ഞു.
Kerala
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും കൈയിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല.'-മുരളീധരൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താക്കുമെന്നും മുരളീധരൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.
'സംസ്ഥാനത്ത് വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.
Kerala
കാസർഗോഡ്: ബില്ല് അടക്കാത്തതിനെ തുടർന്ന് കാസർഗോട്ടെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല.
മൂന്ന് മാസമായി ബില്ല് കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഈ നടപടി. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. എഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എംവിഡി എൻഫോഴ്സ്മെന്റെ ഓഫീസിലെ ഫ്യൂസാണ് ഊരിയത്.
എന്നാൽ പണം ഉടൻ അടയ്ക്കുമെന്നാണ് എംവിഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷൻ വിച്ചേധിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയമനങ്ങള്‍ നടത്താന്‍ മാനേജിംഗ് കമ്മിറ്റിക്കാണ് അധികാരമെന്നു ഹൈക്കോടതി.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ ഒഴിവാക്കിയാണ് ജസ്റ്റീസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഗുരുവായൂര്‍ ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി.
ദേവസ്വം മാനേജിംഗ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു.
റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനവ്യവസ്ഥ ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകളാണു പരിഗണിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാംദാസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷ നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുക എന്നും അൻപുമണി പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അൻപുമണി.
"ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ എതിരാളികൾ വിഘടിച്ച് നിന്നത് കൊണ്ട് മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്. ഇത്തവണ അവർ തകർന്നടിയും.'-അൻപുമണി പറഞ്ഞു.
"സംസ്ഥാനത്ത് എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാണ്. വിജയം അതിനാൽ തന്നെ സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തും.'-അൻപുമണി അവകാശപ്പെട്ടു.
പട്ടാളി മക്കൾ പാർട്ടിയിലെ അൻപുമണിയുടെ വിഭാഗമാണ് എൻഡിഎയിൽ തിരിച്ചെത്തിയത്. അച്ഛൻ രാംദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും അൻപുമണിക്കൊപ്പം ആണ്.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെയും മറ്റ് പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും ശൈലജ കൂട്ടിച്ചേർത്തു.
"ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.'-ശൈലജ പറഞ്ഞു.
"മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ.'-ശൈലജ അഭിപ്രായപ്പെട്ടു.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.
Kerala
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എ.കെ. ബാലൻ വിമര്‍ശിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തവണ തന്നെ നിലപാട് അറിയിച്ചതാണെന്നും ബാലൻ പറഞ്ഞു.
Kerala
ആലപ്പുഴ: ജില്ലയിൽ ആറ് പഞ്ചായത്തുകൾ ഭരിക്കാനൊരുങ്ങി ബിജെപി. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.
ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡന്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡന്റായി പി. ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡന്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡന്റായി ബിനുരാജും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിൽ 2020ലെ തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിൽ മാത്രം ഭരണം ലഭിച്ച ബിജെപിക്ക് ഇത്തവണ നേട്ടമാണ്. കഴിഞ്ഞ തവണ തിരുവൻ വണ്ടൂർ പഞ്ചായത്ത് സ്വതന്ത്രന്റെ പിന്തുണയിൽ എൽഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമായിരുന്നു ഭരിച്ചത്.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
National
ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.
"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.
"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.
2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.
ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.