x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ ഇ​നി വി​ജ​യി​ക്കി​ല്ല; ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മി​ക് ഭ​ട്ടാ​ചാ​ര്യ


Published: March 3, 2026 08:25 PM IST | Updated: March 3, 2026 08:25 PM IST

കോ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​മി​ക് ഭ​ട്ടാ​ചാ​ര്യ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​രം നേ​ടു​ക എ​ന്നും സാ​മി​ക് ഭ​ട്ടാ​ചാ​ര്യ.

"സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബം​ഗാ​ളി​ലും ന​ട​പ്പാ​ക​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന് അ​വ​ർ വോ​ട്ട് ചെ​യ്യും.'-​സാ​മി​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബം​ഗാ​ൾ ഭ​രി​ക്കു​ന്ന മ​മ​ത സം​സ്ഥാ​ന​ത്തെ ത​ക​ർ​ത്തു. എ​ല്ലാ മേ​ഖ​ല​ക​ളെ​യും പി​ന്നോ​ട്ട​ടി​പ്പി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ അ​വ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ല. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ആ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ജ​നം ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു.'-​സാ​മി​ക് ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

Tags : west bengal bjp president samik bhattacharya power trinamool congress

Recent News

Corehub Up