തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, ചെന്നൈയിൽ സ്കൂൾ ടോപ്പർമാരെ ആദരിക്കുന്ന ചടങ്ങിന് രാഷ്ട്രീയ മാനങ്ങളില്ലെന്ന് വ്യക്തമാക്കി ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. 10, 12 ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങളും ധനസഹായവും നൽകുന്ന ചടങ്ങിലാണ് അദ്ദേഹം മനസ് തുറന്നത്.
"ഞാൻ ഇവിടെ ഒരു മുഖ്യമന്ത്രിയായിട്ടല്ല, നിങ്ങളുടെ സ്വന്തം സഹോദരനായിട്ടാണ് വന്നിരിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ലക്ഷ്യമിട്ടാണ് ഈ പരിപാടിയെന്ന് ആരും കരുതേണ്ടതില്ല," വിജയ് പറഞ്ഞു. വിദ്യാർഥികൾ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും നന്നായി പഠിച്ച് ഉന്നതങ്ങളിൽ എത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. മദ്യത്തിനും മയക്കുമരുന്നിനും കൈക്കൂലിക്കും അഴിമതിക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കുട്ടികളെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ടിവികെ വക്താവ് എം. സത്യകുമാർ വ്യക്തമാക്കി.
Tags : TVKVijay SchoolToppersFelicitated Non-PoliticalEvent MadrasHighCourtRemarks TVKChief Vijay YouthandAnti-DrugMessage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash