ഡോ. ആനി ആൻഡ്രൂസ്
കൊളംബിയ: റിപ്പബ്ലിക്കൻ കോട്ടയായ സൗത്ത് കരോളൈന സംസ്ഥാനത്തും ഡെമോക്രാറ്റിക് പാർട്ടി വെന്നിക്കൊടി പാറിച്ചു. സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഡോ. ആനി ആൻഡ്രൂസ് ജയിച്ചു. സംസ്ഥാനത്ത് ഡെമോക്രാറ്റിക് ജയം 28 വർഷത്തിനുശേഷം.
നിലവിലെ സെനറ്റർ ഡാർളിൻ ഗ്രഹാമിനെയാണ് ആനി തോൽപ്പിച്ചത്. സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന സീറ്റിൽ സഹോദരി ഡാർളിനെ ജൂലൈയിൽ റിപ്പബ്ലിക്കൻ പാർട്ടി നിയമിക്കുകയായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഇതിനുണ്ടായിരുന്നു.
Tags : DemocraticSenator SouthCarolina DrAnnieAndrews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash