x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​ക്ക് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം

വെബ്ഡെസ്ക്
Published: November 5, 2026 02:27 AM IST | Updated: November 5, 2026 02:27 AM IST

പ്രസിഡന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യെ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​യും നി​​​​ഷ്പ്ര​​​​ഭ​​​​രാ​​​​ക്കി ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​ക്ക് അ​​​​ട്ടി​​​​മ​​​​റിവി​​​​ജ​​​​യം.

രാ​​​​ജ്യ​​​​മെ​​​​മ്പാ​​​​ടും വീ​​​​ശി​​​​യ​​​​ടി​​​​ച്ച ‘നീ​​​​ല​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ’ സെ​​​​ന​​​​റ്റി​​​​ന്‍റെ​​​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യു​​​​ടെ​​​​യും പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണം ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത കോ​​​​ട്ട​​​​ക​​​​ളി​​​​ൽ​​​പ്പോ​​​ലും വ​​​​ൻ വി​​​​ള്ള​​​​ലു​​​​ക​​​​ൾ വീ​​​​ഴ്ത്തി​​​​യാ​​​​ണ് ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ ഈ ​​​​ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്തി​​​​യ​​​​ത്. സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ ത​​​രം​​​ഗ​​​ത്തി​​​ൽ ട്രം​​​പി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​രെ​​​ല്ലാം ക​​​ട​​​പു​​​ഴ​​​കി​​​.

വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 435 അം​​​​ഗ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ൽ 228 സീ​​​​റ്റു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി 100 അം​​​​ഗ സെ​​​​ന​​​​റ്റി​​​​ൽ അം​​​ഗ​​​ബ​​​ലം 54 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചും വ്യ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കൈ നേ​​​ടി.ഭൂ​​​രി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഗ​​​വ​​​ർ​​​ണ​​​ർ പ​​​ദ​​​വി​​​ക​​​ൾ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

16 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2024ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വി​​​ജ​​​യി​​​ച്ച അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണ​​​മാ​​​ണ് ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ച​​​ത്.

ട്രം​​​​പി​​​​ന്‍റെ ര​​​​ണ്ടാം ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ അ​​​​വ​​​​സാ​​​​ന ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും പു​​​​തി​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ട​​​​യി​​​​ടാ​​​​നും ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും ഈ ​​​​വ​​​​ൻ വി​​​​ജ​​​​യം ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ ക​​​​രു​​​​ത്തു​ പ​​​​ക​​​​രും. 2028ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു​​​ള്ള സൂ​​​ച​​​ന​​​കൂ​​​ടി​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം.

ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ ത​​​​രം​​​​ഗ​​​​വും ജ​​​​ന​​​​രോ​​​​ഷ​​​​വും

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക-​​​​വി​​​​ദേ​​​​ശ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ജ​​​​ന​​​​വി​​​​കാ​​​​ര​​​​മാ​​​​ണ് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ല​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ച​​​​ത്. അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വും ഇ​​​​ന്ധ​​​​ന​​​​വി​​​​ലവ​​​​ർ​​​​ധ​​​​ന​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നെ​​​​തി​​​​രേ ചി​​​​ന്തി​​​​പ്പി​​​​ച്ചു.

കൂ​​​​ടാ​​​​തെ ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള സൈ​​​​നി​​​​കനീ​​​​ക്ക​​​​ങ്ങ​​​​ളും അ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​സ്ഥി​​​​ര​​​​ത​​​​യും ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ അ​​​​മ​​​​ർ​​​​ഷ​​​​മാ​​​​ണു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ്റ് ഹൗ​​​​സും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​പോ​​​​രാ​​​​ട്ടം കൂ​​​​ടു​​​​ത​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​കും. ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളു​​​ടെ നീ​​​ക്ക​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വീ​​​റ്റോ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

കോ​​​​ട്ട​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത് ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യം

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യ​​​​ങ്ങ​​​​ൾ കൊ​​​​യ്തു. കാ​​​​ൻ​​​​സ​​​​സി​​​​ൽ 94 വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​രു ഡെ​​​​മോ​​​​ക്രാ​​​​റ്റ് സ്ഥാ​​​​നാ​​​​ർ​​​​ഥി സെ​​​​ന​​​​റ്റി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ടെ​​​​ക്സ​​​​സി​​​​ൽ 38 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ സെ​​​​ന​​​​റ്റ് സീ​​​​റ്റ് തി​​​​രി​​​​കെപ്പി​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ ഐ​​​​യോ​​​​വ​​​​യി​​​​ലും പാ​​​​ർ​​​​ട്ടി മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി.

ഒ​​​​ഹാ​​​​യോ​​​​യി​​​​ലെ ഗ​​​​വ​​​​ർ​​​​ണ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ്ര​​​​മു​​​​ഖ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നും റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ നേ​​​​താ​​​​വു​​​​മാ​​​​യ വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി​​​​ക്ക് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി​​​​യാ​​​​ണു നേ​​​​രി​​​​ട്ട​​​​ത്. ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ ആ​​​​മി ആ​​​ക്‌​​​ട​​​​നാ​​​​ണു രാ​​​​മ​​​​സ്വാ​​​​മി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ലം നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ലും ജ​​​​ന​​​​വി​​​​ധി പൂ​​​​ർ​​​​ണ​​​​മാ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും വൈ​​​​റ്റ് ഹൗ​​​​സും വ്യ​​​​ക്ത​​​​മാ​​​​ക്കി. ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ മി​​​​ക​​​​ച്ച പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​ന്‍റെ ന​​​​ന്മ​​​​യ്ക്കാ​​​​യി അ​​​​വ​​​​രു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, താ​​​​ൻ നേ​​​​രി​​​​ട്ടു മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഫ​​​​ലം മ​​​​റ്റൊ​​​​ന്നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : DemocraticParty USElection Secures Upset Victory Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up