x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ 'നീ​ല ത​രം​ഗം'; യു​എ​സ് കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 4, 2026 01:36 PM IST | Updated: November 4, 2026 01:36 PM IST

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അഹ്ലാദം പ്രകടിപ്പിക്കുന്നവർ.

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ട്ടി​മ​റി വി​ജ​യത്തിലേക്ക്.

രാ​ജ്യ​മെ​മ്പാ​ടും വീ​ശി​യ​ടി​ച്ച 'നീ​ല​ത​രം​ഗ'​ത്തി​ൽ സെ​ന​റ്റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളി​ൽ പോ​ലും വ​ൻ അ​ട്ടി​മ​റി​ക​ൾ സൃ​ഷ്‌​ടി​ച്ചാ​ണു ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്.

435 അംഗ ജനപ്രതിനിധിസഭയിൽ 222 സീറ്റിലാണ് ഡെമോക്രാറ്റിക് പാർട്ടി ഇതിനോടകം വിജയിച്ചത്. പല സീറ്റിലും മുന്നിട്ടു നിൽക്കുന്നു. 100 അംഗ സെനറ്റിലെ 34 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റം നടത്തുന്ന പാർട്ടി 50 എന്ന കേവല ഭൂരിപക്ഷവും കടന്ന് 53 സീറ്റിൽ മുന്നിലാണ്.

ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ല​ത്തെ അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​നും ഈ ​വി​ജ​യം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് അ​ത്യ​ധി​കം ക​രു​ത്തു​ പ​ക​രും.

ട്രം​പി​ന്‍റെ ഭ​ര​ണന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും അ​തി​രൂ​ക്ഷ​മാ​യ ജീ​വി​ത​ച്ചെ​ല​വും ജ​ന​ങ്ങ​ളെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ചി​ന്തി​പ്പി​ച്ചു. കൂ​ടാ​തെ ഇ​റാ​നു​മാ​യു​ള്ള സൈ​നി​കനീ​ക്ക​ങ്ങ​ളും യു​ദ്ധം മൂ​ലം വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത​യും ജ​ന​ങ്ങ​ളി​ൽ വ​ലി​യ അ​മ​ർ​ഷ​മു​ണ്ടാ​ക്കി.

യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തോ​ടെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​വി ന​യ​ങ്ങ​ൾ​ക്കും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ത​ട​യി​ടാ​നും അ​നാ​വ​ശ്യ നീ​ക്ക​ങ്ങ​ളി​ൽ ഭ​ര​ണ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നും ഇ​നി ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ക​ഴി​യും. കോ​ൺ​ഗ്ര​സി​ൽ പു​തി​യ ശ​ക്തി​സ​മ​വാ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തോ​ടെ അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നാ​ണു സാ​ധ്യ​ത.

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച വി​ജ​യ​ങ്ങ​ൾ

പ​തി​റ്റാ​ണ്ടു​ക​ളാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ മാ​ത്രം പി​ന്തു​ണ​ച്ചി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ന്നു​ന്ന വി​ജ​യം നേ​ടി. കാ​ൻ​സ​സി​ൽ മെ​ത്ത​ഡി​സ്റ്റ് പാ​സ്റ്റ​റാ​യ ആ​ദം ഹാ​മി​ൽ​ട്ട​ൺ, റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി റോ​ജ​ർ മാ​ർ​ഷ​ലി​നെ അ​ട്ടി​മ​റി​ച്ചു. 94 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് കാ​ൻ​സ​സി​ൽ നി​ന്ന് ഒ​രു ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി സെ​ന​റ്റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ടെ​ക്സ​സി​ൽ 38 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ ശേ​ഷം ജെ​യിം​സ് ട​ലാ​രി​ക്കോ​യി​ലൂ​ടെ ഡെ​മോ​ക്രാ​റ്റു​ക​ൾ സെ​ന​റ്റ് സീ​റ്റ് കൈ​ക്ക​ലാ​ക്കി. ഐ​യോ​വ​യി​ലെ സെ​ന​റ്റ് പോ​രാ​ട്ട​ത്തി​ൽ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ജോ​ഷ് തു​റെ​ക്ക് അ​ട്ടി​മ​റി വി​ജ​യം നേ​ടി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ മ​ത്സ​ര​ങ്ങ​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വ​ൻ മു​ന്നേ​റ്റ​മാ​ണു​ണ്ടാ​യ​ത്. ടെ​ക്സ​സി​ൽ പാ​ർ​ട്ടി​യു​ടെ ജി​ന ഹി​നോ​ജോ​സ വി​ജ​യി​ച്ച് സം​സ്ഥാ​ന​ത്തെ ആ​ദ്യ ലാ​റ്റി​ന വം​ശ​ജ​യാ​യ ഗ​വ​ർ​ണ​റാ​യി മാ​റി. ജോ​ർ​ജി​യ​യി​ൽ പാ​ർ​ട്ടി​യു​ടെ കീ​ഷാ ലാ​ൻ​സ് ബോ​ട്ടം​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​രി ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലെ​ത്തി. ന്യൂ​മെ​ക്സി​ക്കോ​യി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ബ് ഹാ​ല​ൻ​ഡ് ആ​ദ്യ റെ​ഡ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ, മി​ന​സോ​ട്ട​യി​ൽ നി​ല​വി​ലെ സെ​ന​റ്റ​റാ​യ ആ​മി ക്ലോ​ബു​ചാ​ർ ഗ​വ​ർ​ണ​റാ​യി മി​ന്നു​ന്ന വി​ജ​യം ക​ണ്ടു.

Tags : USElectionResult America Trump Election DemocraticParty

Recent News

Corehub Up