x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയത് അധിക ബാധ്യത ഒഴിവാക്കാൻ: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: November 4, 2026 11:35 AM IST | Updated: November 4, 2026 11:35 AM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടിയ നിരക്കിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നെങ്കിൽ സർക്കാരിന് 2,232 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി മന്ത്രി നൽകിയ ഫയൽ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് യൂണിറ്റിന് 14 രൂപ 50 പൈസ നിരക്കിലും, ജിഎൻഎ എന്ന സ്വകാര്യ ഓപ്പൺ പ്ലാറ്റ്‌ഫോമിൽ നിന്ന് 8.63 രൂപ, 8.90 രൂപ എന്നീ നിരക്കുകളിലുമാണ് വൈദ്യുതി ലഭ്യമാക്കാൻ നിർദേശം വന്നത്. ഇതിൽ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങാനാണ് സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽ നിന്ന് നേരിട്ടല്ല, മറിച്ച് പിടിസി ഇന്ത്യ ലിമിറ്റഡ് എന്ന ഏജൻസി വഴിയാണ് വൈദ്യുതി നൽകുന്നത്. അവരുടെ കമ്മിഷൻ ഉൾപ്പെടെയാണ് യൂണിറ്റിന് 14.50 രൂപ നൽകേണ്ടി വരുന്നത്.

റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച പരിധിക്ക് മുകളിൽ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ 2.06 രൂപയുടെ അധിക ബാധ്യത വരുമ്പോൾ, ഹിമാചലിൽ നിന്ന് വാങ്ങിയാൽ അത് 8.05 രൂപയായി ഉയരും. വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഹിമാചൽ പ്രദേശ് 353 മെഗാവാട്ട് വൈദ്യുതി നൽകുമ്പോൾ ജിഎൻഎ 453 മെഗാവാട്ട് നൽകുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, കെഎസ്ഇബി ചെയർമാന്‍റെ സ്ഥലംമാറ്റം തികച്ചും സ്വാഭാവികമായ ഭരണപരമായ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ചെയർമാനെ മാത്രമല്ല, അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags : Electricity Purchase PrivateCompany Liability ChiefMinister

Recent News

Corehub Up