x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു​പേ​ർ മു​ങ്ങി​മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 4, 2026 12:06 PM IST | Updated: November 4, 2026 12:06 PM IST

മു​ഹ​മ്മ​ദ് അ​ക്രം, ശോ​ഭ ദാ​സ്, വി​ശ്വേ​ഷ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഗോ​ക​ർ​ണ​യി​ലു​ള്ള ദു​ബ്ബ​ൻ​സ​ഷി ക​ട​ൽ​ത്തീ​ര​ത്ത് തി​ര​മാ​ല​ക​ളി​ൽ​പ്പെ​ട്ട് മൂ​ന്നു​പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ശ്വേ​ഷ് (24) എ​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി ക​ണ്ടെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശോ​ഭ ദാ​സ് (22), സം​ഘ​ത്തി​ന്‍റെ ടീം ​ലീ​ഡ​റാ​യ മു​ഹ​മ്മ​ദ് അ​ക്രം എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബെ​ല്ല​ന്തൂ​രി​ലെ അ​ലോ​റി​യ ഇ​ക്കോ​സ്പേ​സ് എ​ന്ന ക​മ്പ​നി​യി​ലെ 16 ജീ​വ​ന​ക്കാ​രാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ഗോ​ക​ർ​ണ​യി​ൽ എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മെ​ത്തി​യ സം​ഘം ബീ​ച്ചി​ന് സ​മീ​പ​മു​ള്ള റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30-യ്ക്കാ​ണ് സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ ക​ട​ലി​ൽ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​ത്. ഇ​വ​ർ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മു​ങ്ങു​ന്ന​ത് ക​ണ്ട മ​ത്സ്യ​തൊ​ളി​ലാ​ളി​ക​ളും ലൈ​ഫ് ഗാ​ർ​ഡു​ക​ളും ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. നാ​ല് പേ​രെ ക​ര​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും വി​ശ്വേ​ഷ് കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് ഒ​ഴു​കി​പ്പോ​വു​ക​യാ​യി​രു​ന്നു.

ജാ​ർ​ഷെ​ഡ്പൂ​ർ സ്വ​ദേ​ശി ശോ​ഭ ഗോ​ക​ർ​ണ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും മു​ഹ​മ്മ​ദ് അ​ക്രം മു​രു​ഡേ​ശ്വ​റി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലു​മാ​ണ് മ​രി​ച്ച​ത്. ര​ക്ഷ​പ്പെ​ട്ട ഡി.​വി നി​ഷാ​ന്ത്, മു​ഹ​മ്മ​ദ് ഖാ​സിം എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്ക് ശേ​ഷം സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.

പ്ര​ധാ​ന ബീ​ച്ചു​ക​ളി​ലെ​ല്ലാം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല സ​ഞ്ചാ​രി​ക​ളും ഇ​ത് അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്ന് ഉ​ത്ത​ര ക​ന്ന​ഡ എ​സ്പി എം.​എ​ൻ ദീ​പ​ൻ വ്യ​ക്ത​മാ​ക്കി. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പൊ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പൊ​ലി​സ് കേ​സേ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

 

Tags : Sea Techie Waves

Recent News

Corehub Up