വിബി-ജി റാം ജി
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർഇജിഎ) പുനഃസ്ഥാപിച്ചുകൊണ്ട് കേന്ദ്രം കൊണ്ടുവന്ന വിബി-ജി റാം ജി നിയമത്തിനു കീഴിൽ പുതിയ പരാതി പരിഹാര സംവിധാനങ്ങൾ വിജ്ഞാപനം ചെയ്തു കേന്ദ്ര സർക്കാർ.
പദ്ധതിയുടെ നടപ്പിലാക്കൽ സംബന്ധിച്ചുള്ള പരാതികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുൾപ്പെടെയുള്ള ഒന്നിലധികം ചാനലുകളിലൂടെ ആളുകൾക്ക് പരാതി നൽകുന്നത് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം.
അതേസമയം പുതിയ പരാതി പരിഹാര സംവിധാനത്തിനു കീഴിൽ തൊഴിലാളികൾക്ക് അനുകൂലമായ പല സുരക്ഷാ നടപടികളും ഒഴിവാക്കിയെന്നു വിമർശനമുണ്ട്.
Tags : Grievance Employment GuaranteeAct RedressalMechanisms Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash