നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും പിഎസി അധ്യക്ഷന്മാരുടെയും അം
തിരുവനന്തപുരം: ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുന്നില്ലന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും ശക്തമായ സംവിധാനമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മാറിയെന്നത് അഭിമാനകരമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള.
നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ലോക്സഭാ സ്പീക്കർ.
പ്രതിപക്ഷാംഗം ചെയർമാനായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ സംവിധാനം ഭാരതത്തിന് ആഗോള പ്രശംസ നേടിത്തന്നിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ വലിയ തോതിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന രീതിക്ക് മാറ്റം വരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രത്യേക കാമ്പയിൻ നടത്തി ഫയലുകൾ തീർപ്പാക്കണമെന്ന നിർദേശം ലോക്സഭാ സ്പീക്കർക്ക് മുന്നിൽ മുഖ്യമന്ത്രി വച്ചു. പിഎസിയുടെ പ്രാധാന്യം നിലനിർത്തി കൊണ്ടുപോകാനുളള ആത്മാർഥ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ഡപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്റിലെ പിഎസി അധ്യക്ഷൻ കെ.സി. വേണുഗോപാൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സംസ്ഥാന പിഎസി അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : OmBirla Speaker Mechanism Publicfunds PAC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash