രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് 2026 ഫെബ്രുവരി മുതൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 15 പേർ നാവികരാണ്.
ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരേ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിലാണ് ഒടുവിലത്തെ മരണം റിപ്പോർട്ട് ചെയ്തത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ ഒമാന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.
രക്ഷപ്പെട്ടവരെ നാട്ടിലെത്തിക്കാനും കൊല്ലപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിങ്കടൽ മേഖലയിലുണ്ടായ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Tags : Conflict Indians Killed WestAsia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Oman