x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​ല​റ്റ് വോ​ട്ടു​ക​ൾ ത​ട​യാ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം ത​ള്ളി സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: November 4, 2026 01:33 AM IST | Updated: November 4, 2026 01:33 AM IST

യുഎസ് സുപ്രീംകോടതി (പ്രതീകാത്മക ദൃശ്യം)

വാ​ഷിം​ഗ്ട​ൺ: യു​എ​സ്. മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് കാ​ലി​ഫോ​ർ​ണി​യ​യി​ലെ 20,000-ത്തി​ല​ധി​കം മെ​യി​ൽ-​ഇ​ൻ ബാ​ല​റ്റു​ക​ൾ ത​ട​യാ​നും മാ​റ്റി​നി​ർ​ത്താ​നു​മു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ന് സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും വ​ൻ തി​രി​ച്ച​ടി.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ടി​യ​ന്ത​ര ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വു​മി​ല്ലാ​തെ ഒ​രൊ​റ്റ വ​രി ഉ​ത്ത​ര​വി​ലൂ​ടെ സു​പ്രീം​കോ​ട​തി ട്രം​പി​ന്‍റ അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യ ടോ​ഡ് ബ്ലാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​യ്യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ വ​ലി​യ തോ​തി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നും, ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും യു​എ​സ് പൗ​ര​ന്മാ​രാ​ണെ​ന്നും കാ​ലി​ഫോ​ർ​ണി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വു​ക​ൾ സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് അ​ഭി​ഭാ​ഷ​ക​രും പ​ട്ടി​ക​യി​ൽ അ​പാ​ക​ത​ക​ൾ ഉ​ണ്ടെ​ന്ന് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

നേ​ര​ത്തെ ലോ​സ് ആ​ഞ്ച​ല​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജ് ഡേ​വി​ഡ് കാ​ർ​ട്ട​റും തു​ട​ർ​ന്ന് അ​പ്പീ​ൽ കോ​ട​തി​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ത​ക​ർ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ഇ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ലി​ന് അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യും നീ​ക്കം പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​ത്.

 

Tags : donaldtrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up