അറസ്റ്റിലായ കതിർവേൽ, ഭരത്.
കല്ലടിക്കോട്: സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 24 കിലോ കഞ്ചാവ് മണ്ണാർക്കാട് പൊലിസ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ധർമപുരി മൊരപ്പുർ സ്വദേശി കതിർവേൽ (37), ഹരൂർ താലൂക്കിലെ കൊട്ടപ്പടി സ്വദേശി ഭരത് (50) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് സ്വകാര്യ ബസിനെ പിന്തുടർന്നെത്തിയ പൊലിസ് സംഘം ചിറക്കൽപ്പടിയിൽവച്ചാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട്ടുനിന്നാണ് ഇരുവരും കഞ്ചാവുമായി ബസിൽ കയറിയതെന്നാണ് വിവരം. ചിറക്കൽപ്പടിയിൽ ബസിൽനിന്നിറങ്ങിയ ഉടൻ പൊലിസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
Tags : Cannabis MannarkkadPolice Seized PrivateBus Arrested TamilNaduNatives