പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: കേരളത്തിലെ മികച്ച കോളജ് അധ്യാപകനു നല്കുന്ന ബര്‍ക്കുമാന്‍സ് അവാര്‍ഡിനായി സെന്റ് ബര്‍ക്കുമാന്‍സ് കോളജ് അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിക്കുന്നു.
പുരസ്കാരത്തിന്റെ 29-ാമത് പതിപ്പാണിത്. എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ 1998 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരത്തില്‍ 25,001 രൂപയും പ്രശംസാപത്രവും സ്മാരക ഫലകവും അടങ്ങിയിരിക്കുന്നു.
കേരളത്തിലെ ഗവണ്മെന്റ്, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ കുറഞ്ഞത് 14 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അധ്യാപകര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
അധ്യാപനത്തിലെ മികവ്, അക്കാദമിക് നേട്ടങ്ങള്‍, കലാലയത്തിലും സമൂഹത്തിലുമുള്ള പങ്കാളിത്തം എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. അധ്യാപകര്‍ക്ക് നേരിട്ടോ നാമനിര്‍ദേശം വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോളജ് വെബ്സൈറ്റ് (www. sbcollege.ac.in) സന്ദര്‍ശിക്കുക. അപേക്ഷകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ ലഭിക്കേണ്ട അവസാന തീയതി 2026 ഡിസംബര്‍ ഒന്നാണ്.
അപേക്ഷ അയക്കേണ്ട വിലാസം: ഡോ. മാര്ട്ടിന് ജെ. ബാബു
സെക്രട്ടറി, ബര്‍ക്ക്മാന്‍സ് അവാര്‍ഡ് കമ്മിറ്റി
സെന്റ് ബെര്‍ക്കുമാന്‍സ് കോളജ്, ചങ്ങനാശേരി 686101
ഫോണ്‍: 860 601 5003
ഇമെയില്‍: [email protected]
Tags : Berchmans Invited Nominations StBerchmansCollege Applications BestColllegeTeacher Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KuwaitChaptor