x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖദീമി മസ്ജിദ് പൊളിച്ചു നീക്കുമെന്ന് കേന്ദ്രസർക്കാർ

വെബ്ഡെസ്ക്
Published: November 3, 2026 10:43 PM IST | Updated: November 3, 2026 10:43 PM IST

ഖ​ദീ​മി മ​സ്ജി​ദ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ർ​ത്ത​വ്യ​പ​ഥ് റോ​ഡി​ൽ സ്‌​ഥി​തി ചെ​യ്യു​ന്ന നൂ​റ് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഖ​ദീ​മി മ​സ്ജി​ദ് പൊ​ളി​ച്ചുനീ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ വി​സ്ത പു​ന​ർ​വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷിഭ​വ​നും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള ശാ​സ്ത്രി ഭ​വ​നും പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​സ്ജി​ദ് നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ഉ​ള്ളി​ൽ മ​ത​പ​ര​മാ​യ ഘ​ട​ന നി​ല​നി​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും, പൊ​തുസ്വ​ഭാ​വ​മു​ള്ള ഭൂ​മി​യി​ൽ സ്ഥി​ര​മാ​യ മ​ത​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ന​വം​ബ​ർ 23ന് ​ഹൈക്കോടതി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : Demolish CentralGovernment KhadimiMasjid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up