ലയണൽ സ്കലോണി
റൊസാരിയോ: സൂപ്പർ താരം ലയണൽ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനവുമായി അർജന്റീന. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 28 അംഗ ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഒട്ടേറെ യുവതാരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവോനോ, എൻസോ ഫെർണാണ്ടസ്, വാലന്റൈൻ ബാർകോ തുടങ്ങിയ താരങ്ങളും സ്ക്വാഡിലുണ്ട്.
മെസിയുടെ അഭാവത്തിൽ നിക്കോ പാസ് വലതുവിങ്ങിൽ കളിക്കാനാണ് സാധ്യത. അതേസമയം മെസിയില്ലാത്ത അർജന്റീനയെ സ്കലോണി എങ്ങനെ അണിനിരത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഉറുഗ്വായ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ. 13, 17 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
ബെനിനെതിരെയായിരുന്നു മെസി അർജന്റീനയ്ക്കായി അവസാനമായി കളിച്ചത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി താരം തിളങ്ങിയിരുന്നു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.
Tags : Argentina ArgentinaFootball LionelMessi LionelScaloni Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash