Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LionelScaloni

മെ​സി​യി​ല്ലാ​തെ അ​ർ​ജ​ന്‍റീ​ന ക​ള​ത്തി​ലേ​ക്ക്; സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

റൊ​സാ​രി​യോ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി വി​ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ടീം ​പ്ര​ഖ്യാ​പ​ന​വു​മാ​യി അ​ർ​ജ​ന്‍റീ​ന. വ​രാ​നി​രി​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 28 അം​ഗ ടീ​മി​നെ​യാ​ണ് പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ട്ടേ​റെ യു​വ​താ​ര​ങ്ങ​ൾ​ക്ക് ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ക്കോ പാ​സ്, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ഫ്രാ​ങ്കോ മ​സ്താ​ന്‍റു​വോ​നോ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, വാ​ല​ന്‍റൈ​ൻ ബാ​ർ​കോ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സ്ക്വാ​ഡി​ലു​ണ്ട്.

മെ​സി​യു​ടെ അ​ഭാ​വ​ത്തി​ൽ നി​ക്കോ പാ​സ് വ​ല​തു​വി​ങ്ങി​ൽ ക​ളി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം മെ​സി​യി​ല്ലാ​ത്ത അ​ർ​ജ​ന്‍റീ​ന​യെ സ്ക​ലോ​ണി എ​ങ്ങ​നെ അ​ണി​നി​ര​ത്തു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ഉ​റു​ഗ്വാ​യ്, കോ​സ്റ്റാ​റി​ക്ക ടീ​മു​ക​ൾ​ക്കെ​തി​രെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ. 13, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ബെ​നി​നെ​തി​രെ​യാ​യി​രു​ന്നു മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളും ര​ണ്ട് അ​സി​സ്റ്റു​ക​ളു​മാ​യി താ​രം തി​ള​ങ്ങി​യി​രു​ന്നു. ബെ​നി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up