x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു

വെബ് ഡെസ്‌ക്
Published: November 3, 2026 11:42 PM IST | Updated: November 3, 2026 11:42 PM IST

ഭാ​സി മ​ലാ​പ്പ​റ​മ്പ്

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു. 85 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. കോ​ഴി​ക്കോ​ട്ടെ പ്രാ​ദേ​ശി​ക ഫു​ട്ബോ​ളി​ൽ ഒ​രു കാ​ല​ത്ത് മി​ക​ച്ച താ​ര​മാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഫി​ഫ ലോ​ക​ക​പ്പ് ‌റി​പ്പോ​ർ‌​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ്. 1982 ലെ ​ലോ​ക​ക​പ്പ് മു​ത​ൽ വി​വി​ധ കാ​ല​ങ്ങ​ളി​ൽ ഫി​ഫ ലോ​ക​ക​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​സ്‌​കാ​രം നാ​ളെ വൈ​കി​ട്ട് മാ​വൂ​ർ റോ​ഡ് ശ്‌​മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

1941 മെ​യ് 10ന് ​ച​ന്തു​ക്കു​ട്ടി-​ചി​രു​ത കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി മ​ലാ​പ്പ​റ​മ്പി​ൽ ജ​ന​നം. എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡി​പ്ലോ​മ നേ​ടി​യ അ​ദ്ദേ​ഹം പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റാ​ണ് വി​ര​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ട്രോ​ഫി, നെ​ഹ്റു ക​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റ്, നാ​ഗ് ജി ​ട്രോ​ഫി എ​ന്നി​വ​യി​ൽ മി​ക​ച്ച ക​മ​ന്‍റേ​റ്റ​റാ​യും തി​ള​ങ്ങി​യി​ട്ടു​ണ്ട്.

 

Tags : Sports Journalist Calicut Football NewsUpdate Headlines

Recent News

Corehub Up