Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Journalist

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ പ​രാ​മ​ർ​ശം;സ​​​​ഞ്ജ​​​​യ് റൗ​​​​ത്തി​​​​നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും സു​​​​പ്രീം​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്തി​​​​നും ജു​​​​ഡീ​​​​ഷ്യ​​​​റി​​​​ക്കു​​​​മെ​​​​തി​​​​രേ അ​​​​ധി​​​​ക്ഷേ​​​​പ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​ടി) എം​​​പി സ​​​​ഞ്ജ​​​​യ് റൗ​​​ത്തി​​​​നും മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ഖി​​​​ൽ വാ​​​​ഗ്ലെ​​​​യ്ക്കും സു​​​​പ്രീം​​​കോ​​​​ട​​​​തി കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ അ​​​​ത്യ​​​​ന്തം നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മാ​​​​ല്യ ബാ​​​​ഗ്ചി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. സു​​​​പ്രീംകോ​​​​ട​​​​തി ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ ക്രി​​​​മി​​​​ന​​​​ൽ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം.

"ആ​​​​ളു​​​​ക​​​​ൾ പ​​​​ല​​​​രു​​​​ടെ​​​​യും ച​​​​തി​​​​ക്കു​​​​ഴി​​​​ക​​​​ളി​​​​ൽ വീ​​​​ണു​​​​പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ മ​​​​ന​​​സി​​​​ലാ​​​​ക്കു​​​​ന്നി​​​​ല്ല. പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും പി​​​​ന്നാ​​​​ക്കം പോ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നി​​​​ട്ടും നി​​​​ങ്ങ​​​​ൾ വി​​​​മ​​​​ർ​​​​ശ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു വ​​​​ള​​​​രെ നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ന​​​​ല്ല ബു​​​​ദ്ധി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു'-​​​ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​റ​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടു​​​​ത്ത ത​​​​വ​​​​ണ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ റാ​​​​വ​​​​ത്തി​​​​നും വാ​​​​ഗ്ലെ​​​​യ്ക്കും നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്ന് ബെ​​​​ഞ്ച് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​ദ്യം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​ഴി​​​ഞ്ഞ 12ന് ​​​​പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​നി​​​​ധി​​​സം​​​​ഘ​​​​ത്തെ കാ​​​​ണാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന്, സ​​​​ഞ്ജ​​​​യ് റൗ​​​ത്ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ മ​​​​നഃ​​​​പൂ​​​​ർ​​​​വം തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും നി​​​​ന്ദ്യ​​​​വു​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ഖി​​​​ൽ വാ​​​​ഗ്ലെ ത​​​​ന്‍റെ എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഇ​​​​വ​​​​രു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന്യാ​​​​യ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​തി​​​​രു​​​​ക​​​​ൾ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യോ​​​​ടു​​​​ള്ള പൊ​​​​തു​​​​ജ​​​​ന​​​​വി​​​​ശ്വാ​​​​സം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ പോ​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ത​​​​ന്നെ മ​​​​നഃ​​​​പൂ​​​​ർ​​​​വം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​നു​​​വേ​​​​ണ്ടി ജ​​​​യി​​​​ലി​​​​ൽ പോ​​​​കാ​​​​നും ത​​​​യാ​​​​റാ​​​​ണെ​​​​ന്നും സ​​​​ഞ്ജ​​​​യ് റൗ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

NRI

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​ടി. പൗ​ലോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സ​മൂ​ഹ​ത്തി​ലെ ആ​ദ​ര​ണീ​യ​നാ​യ വ്യ​ക്തി​ത്വ​വു​മാ​യ പി.​ടി. പൗ​ലോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് സാ​ഹി​ത്യ ലോ​ക​ത്തി​നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​കാ​ത്ത വ​ലി​യൊ​രു ന​ഷ്‌ട​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു. ത​ന്‍റെ എ​ഴു​ത്തു​ക​ളി​ലൂ​ടെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലൂ​ടെ​യും എ​ണ്ണ​മ​റ്റ ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

സ​ത്യ​ത്തോ​ടും സാ​ഹി​ത്യ​ത്തോ​ടും മ​നു​ഷ്യ​ത്വ​ത്തോ​ടു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത വ​രും​ത​ല​മു​റ​ക​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കും. അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളി​ലൂ​ടെ​യും സാ​ഹി​ത്യ സൃ​ഷ്ടി​ക​ളി​ലൂ​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ എ​ന്നും നി​ല​നി​ൽ​ക്കും.

പി.ടി. പൗ​ലോ​സ് ഒ​രു മി​ക​ച്ച എ​ഴു​ത്തു​കാ​ര​ൻ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ച കാ​രു​ണ്യ​മ​ന​സ്ക​നാ​യ ഒ​രു മ​നു​ഷ്യ​ൻ കൂ​ടി​യാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ വ​ഴി നി​ര​വ​ധി ആ​ളു​ക​ളു​ടെ സ്നേ​ഹ​വും ആ​ദ​ര​വും പി​ടി​ച്ചു​പ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാര്യ മേ​രി പൗ​ലോ​സ്, മ​ക്ക​ളാ​യ സ്മി​ത പോ​ൾ, ജെ​നു പോ​ൾ എ​ന്നി​വ​ർ​ക്കും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു​ക​ൾ​ക്കും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നതായി ഇ​ന്ത്യ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അറിയിച്ചു.

Kerala

യെമനിൽ കാർബോംബ് വച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി

സന: യെമനിൽ കാറിൽ ബോംബ് വച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷന്‍റെ കറസ്പോണ്ടന്‍റും യെമനി മാധ്യമപ്രവർത്തകനുമായ മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യെമനിലെ പ്രസിഡൻഷ്യൽ ലീഡ‍ർഷിപ്പ് കൗൺസിൽ തലവൻ റഷാ​ദ് അൽ അലിമി ഉന്നതതല സംയുക്ത കമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകി.

യെമന്‍റെ കിഴക്കൻ ന​ഗരമായ മുകല്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അൽ അറേബ്യയ്ക്കും സഹോദര സ്ഥാപനമായ അൽ ഹദാത്തിനും വേണ്ടി യെമനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു മുഹമ്മദ് അയ്ദ.

വധഭീഷണി ഉണ്ടായിരുന്നതിനാൽ പ്രാദേശിക സുരക്ഷാ അധികൃതർ മുഹമ്മദ് അയ്ദയ്ക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.

National

ആ​സാ​മി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണം; ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു‌

ദി​സ്പു​ർ: ആ​സാ​മി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റു. സി​ൽ​ചാ​ർ ടൗ​ണി​ലെ സെ​ക്ക​ൻ​ഡ് ലി​ങ്ക് റോ​ഡ് പ്ര​ദേ​ശ​ത്തു​ള്ള ബ​രാ​ക് ബാ​നി എ​ന്ന ബം​ഗാ​ളി വാ​ർ​ത്താ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​സ​മ​യം ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന രാ​ജു ദാ​സ്(25) എ​ന്ന റി​പ്പോ​ർ​ട്ട​റെ സം​ഘം മ​ർ​ദി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി സം​ഘം ഓ​ഫീ​സി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്തു.

ഒ​രു ച​ർ​ച്ച​യ്ക്ക് എ​ന്ന വ്യാ​ജേ​ന​യാ​ണ് അ​ക്ര​മി​സം​ഘം ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ഓ​ഫീ​സി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ രാ​ജു ദാ​സി​നെ സി​ൽ​ച്ചാ​റി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത​സം​ഘം കു​ത്തി​ക്കൊ​ന്നു

ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത​സം​ഘം കു​ത്തി​ക്കൊ​ന്നു. എ​ബി​എ​ൻ ആ​ന്ധ്ര​ ജ്യോ​തി എ​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ലെ റി​പ്പോ​ർ​ട്ട​ർ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചി​റ്റൂ​രി​ലെ വി ​കോ​ട്ട പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പി​ടി​കൂ​ടി കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും തൊ​ഴി​ൽ​പ​ര​മോ വ്യ​ക്തി വൈ​രാ​ഗ്യ​മോ ആ​കാം കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ്ര​തി​ക​രി​ച്ചു.

പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​ക​ൾ രം​ഗ​ത്തെ​ത്തി. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നനി​ല ത​ക​ർ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

National

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്, കൃ​ത്യ​സ​മ​യ​ത്ത് ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. "സ്വ​ർ​ൺ മം​ഗ​ളം' മാ​സി​ക​യു​ടെ എ​ഡി​റ്റ​റാ​യ ദീ​പ​ക് സോ​ണി ആ​ണ് മ​രി​ച്ച​ത്.

റെ​യ്‌​സ​ണി​ൽ ഒ​രു കാ​ർ​ഷി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദീ​പ​ക്കി​ന് പ​രി​ക്കേ​റ്റി​രു​ന്നു. 

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ദീപക് സോ​ണി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ഭോ​പ്പാ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ന്നി​ട്ടും ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​യി​ല്ല. പി​ന്നീ​ട് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് ദീ​പ​ക്കി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, കൃ​ഷി മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ഷി​ക പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഐ​പി ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സു​ക​ൾ വി​ന്യ​സി​ച്ചി​രു​ന്നു​വെ​ന്നും ഇ​തു​കാ​ര​ണ​മാ​ണ് ത​ങ്ങ​ൾ​ക്ക് ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​കാ​തി​രു​ന്ന​തെ​ന്നും ദീ​പ​ക്കി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു.

എ​ല്ലാ ആം​ബു​ല​ൻ​സു​ക​ളും വി​ഐ​പി ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചു​വെ​ന്നും ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സി​വി​ൽ സ​ർ​ജ​ൻ യ​ശ്പാ​ൽ ബ​ലി​യാ​ൻ സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

റെ​യ്സ​ണി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട‌​ർ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ മും​ബൈ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം

മും​ബൈ: കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ പ​ര്യ​ട​ന​ത്തി​ന് മും​ബൈ​യി​ൽ തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ, അ​ച്ച​ടി ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള 10 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങു​ന്ന​താ​ണ് സം​ഘം.

പി​ഐ​ബി കൊ​ച്ചി ഡ​യ​റ​ക്‌​ട​ർ ധ​ന്യ സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ പ​ര​മ്പ​രാ​ഗ​ത ഖ​ൺ തൊ​പ്പി അ​ണി​യി​ച്ച് പി​ഐ​ബി മും​ബൈ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചാ​യ നാ​ഷ​ണ​ൽ സ്‌​റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് (എ​ൻ​എ​സ്ഇ) സം​ഘം സ​ന്ദ​ർ​ശി​ച്ചു. എ​ൻ​എ​സ്ഇ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ആ​ശി​ഷ്കു​മാ​ർ ചൗ​ഹാ​നു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ൻ​എ​സ്ഇ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് തീ​ർ​ഥ​ങ്ക​ർ പ​ട്നാ​യി​ക്കു​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സം​വ​ദി​ച്ചു.

രാ​ജ്യ​ത്തെ പ്ര​മു​ഖ തു​റ​മു​ഖ​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു പോ​ർ​ട്ട് അ​ഥോ​റി​റ്റി, യു​ന​സ്കോ പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട എ​ല​ഫ​ന്‍റാ ഗു​ഹ​ക​ള്‍, ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ, മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ മേ​ഖ​ല വി​ക​സ​ന അ​ഥോ​റി​റ്റി, കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​ന്‍റെ കീ​ഴി​ലെ ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് (ടി​ഐ​എ​ഫ്ആ​ർ), നാ​ഷ​ണ​ൽ ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, നാ​ഷ​ണ​ൽ മ്യൂ​സി​യം ഓ​ഫ് ഇ​ന്ത്യ​ൻ സി​നി​മ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​യേ​റ്റീ​വ് ടെ​ക്നോ​ള​ജീ​സ്, മും​ബൈ​യി​ലെ ഗാ​ന്ധി​ജി​യു​ടെ വ​സ​തി​യാ​യ മ​ണി ഭ​വ​ൻ, ഭൂ​ഗ​ർ​ഭ ബ​ങ്ക​ർ മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മും​ബൈ​യു​ടെ വി​ക​സ​ന​ത്തെ​യും പൈ​തൃ​ക​ത്തെ​യും കു​റി​ച്ച് നേ​രി​ട്ട് ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്ന​താ​ണ് മാ​ധ്യ​മ പ​ര്യ​ട​നം. പ​ര്യ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ​മാ​പി​ക്കും.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ന്യൂ​സ് മ​ല​യാ​ളം തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ​യി​ലെ കാ​മ​റാ​മാ​ൻ ജെ.​ബി. ജ്യോ​തി​ഷ്(27)​ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പാ​ള​യം ബേ​ക്ക​റി ജം​ഗ്ഷ​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​തെ​ന്ന് മ്യൂ​സി​യം പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് നേ​മ​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്ക് ടുള്ളി അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം 2005ൽ ​പ​ത്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ച മു​തി​ർ​ന്ന മാധ്യമ​പ്ര​വ​ർ​ത്ത​ക​നും 22 വ​ർ​ഷം ബി​ബി​സി​യു​ടെ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യി​രു​ന്ന മാ​ർ​ക്ക് ടു​ള്ളി (90) അ​ന്ത​രി​ച്ചു. നീ​ണ്ട കാലം ബി​ബി​സി​യു​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ശ​ബ്‌​ദ​മാ​യി​രു​ന്നു ടു​ള്ളി.

1935 ഒ​ക്‌​ടോ​ബ​റി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ബ്രി​ട്ടീ​ഷ് വം​ശ​ജ​നാ​യ ടു​ള്ളി ‘നോ ​ഫു​ൾ സ്റ്റോ​പ്പ്സ് ഇ​ൻ ഇ​ന്ത്യ’, ‘ഇ​ന്ത്യ ഇ​ൻ സ്ലോ ​മോ​ഷ​ൻ’, ‘ദി ​ഹാ​ർ​ട്ട് ഓ​ഫ് ഇ​ന്ത്യ’ തു​ട​ങ്ങി ഇ​ന്ത്യ​യെ സം​ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധം, ഭോ​പ്പാ​ൽ വാ​ത​കദു​ര​ന്തം, ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ, ഓ​പ്പ​റേ​ഷ​ൻ ബ്ലൂ ​സ്റ്റാ​ർ തു​ട​ങ്ങി ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ എ​ത്തി​ച്ച വ്യ​ക്തി​യാ​ണ​ദ്ദേ​ഹം. 2001ൽ ​ല​ണ്ട​ൻ സ്വ​ദേ​ശി​നി മാ​ർ​ഗ​ര​റ്റി​നെ വി​വാ​ഹം ചെ​യ്തു. ഈ ​ബ​ന്ധ​ത്തി​ൽ നാ​ലു മ​ക്ക​ളു​ണ്ട്. ഇ​ന്ത്യ​യി​ൽ വ​നി​താ ​സു​ഹൃ​ത്ത് ജി​ലി​യാ​ൻ റൈ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞു​വ​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു ജ​നി​ച്ച ടു​ള്ളി​യു​ടെ പി​താ​വ് ബ്രി​ട്ടീ​ഷു​കാ​ര​നും വ്യാ​പാ​രി​യു​മാ​യി​രു​ന്നു. അ​മ്മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യി​രു​ന്ന​തി​നാ​ൽ ചെ​റു​പ്പ​ത്തി​ലേ ടു​ള്ളി ഹി​ന്ദി​യി​ൽ പ്രാ​വീ​ണ്യം നേ​ടി. ഒ​ന്പ​താം വ​യ​സി​ൽ ബ്രി​ട്ട​നി​ലേ​ക്കു പോ​യ ടു​ള്ളി കേം​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1956ൽ ​ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ബി​ബി​സി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഒ​ന്ന​ര​ വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ബി​ബി​സി​യു​ടെ ബ്യൂ​റോ ചീ​ഫ് എ​ന്ന പ​ദ​വി ഏ​റ്റെ​ടു​ത്തു. 1994ൽ ​അ​ദ്ദേ​ഹം ബി​ബി​സി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ചു.

International

ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; കു​ട്ടി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ‌​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ക​യ്റോ: ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്‌​ച ഇ​സ്രാ​യേ​ൽ സൈ​ന്യം ഗാ​സ​യി​ൽ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് കു​ട്ടി​ക​ളും മൂ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ‌​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ധ്യ​ഗാ​സ​യി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​ല​സ്തീ​ൻ​കാ​ർ ത​ങ്ങി​യി​രു​ന്ന വാ​സ​സ്ഥ​ല​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ പോ​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

ഗാ​സ​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ഈ​ജി​പ്ഷ്യ​ൻ ക​മ്മി​റ്റി​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്ര​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്.

എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​സ്രാ​യേ​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സൈ​ന്യ​ത്തി​ന് പ്ര​തി​സ​ന്ധി​യാ​യി​രു​ന്ന പാ​ല​സ്തീ​ൻ ഭീ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​ത്ര​മാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

എ​സ്.​ ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ പ്ര​ഥ​മ പു​ര​സ്‌​കാ​രം എ​ന്‍.​ആ​ര്‍.​എ​സ്. ബാ​ബു​വി​ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ലാ​​​​കൗ​​​​മു​​​​ദി, മ​​​​ല​​​​യാ​​​​ളം വാ​​​​രി​​​​ക​​​​ക​​​​ളു​​​​ടെ പ​​​​ത്രാ​​​​ധി​​​​പ​​​​രും സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നും ച​​​​ല​​​​ച്ചി​​​​ത്ര നി​​​​രൂ​​​​പ​​​​ക​​​​നും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​സ്. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​രു​​​​ടെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം എ​​​​സ്‌​​​​ജെ സ്മാ​​​​ര​​​​ക സ​​​​മി​​​​തി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ഥ​​​​മ എ​​​​സ്.​​ ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം മു​​​​തി​​​​ര്‍​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ എ​​​​ന്‍.​​​ആ​​​​ര്‍.​​​എ​​​​സ്. ബാ​​​​ബു​​​​വി​​​​ന്.

ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​സ് ക്ല​​​​ബ് ടി​​​​എ​​​​ന്‍​ജി ഹാ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ പ്ര​​​​ശ​​​​സ്ത ചി​​​​ത്ര​​​​കാ​​​​ര​​​​ന്‍ ബി.​​​​ഡി. ദ​​​​ത്ത​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ​​​​ര്‍​പ്പി​​​​ക്കും.

മു​​​​തി​​​​ര്‍​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ എം.​​​​ജി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ പ്ര​​​​ഥ​​​​മ ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

Kerala

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജി. ​വി​നോ​ദ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജി. ​വി​നോ​ദ്(54) അ​ന്ത​രി​ച്ചു. മ​ല​യാ​ള മ​നോ​ര​മ സ്പെ​ഷ്യ​ൽ ക​റ​സ്‌​പോ​ണ്ട​ന്‍റാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് മു​റി​ഞ്ഞ​പാ​ലം ശാ​ര​ദ നി​വാ​സി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ പ​ണി​ക്ക​രു​ടെ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക​നാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ളും ശ്ര​ദ്ധേ​യ​മാ​യ സ്കൂ​പ്പു​ക​ളും ജി. ​വി​നോ​ദി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മി​ക​ച്ച റി​പ്പോ​ർ​ട്ടിം​ഗി​നും അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​സ് അ​ക്കാ​ദ​മി​യു​ടെ​യും മും​ബൈ പ്ര​സ് ക്ല​ബി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ​യും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​ഷ്യാ‌​നെ​റ്റ് ന്യൂ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ സി​ന്ധു സൂ​ര്യ​കു​മാ​ർ ആ​ണ് ഭാ​ര്യ.

Latest News

Corehub Up