x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്രാ​യേ​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ കൈ​കോ​ർ​ക്കു​ന്നു: നെ​ത​ന്യാ​ഹു​വി​നെ പു​റ​ത്താ​ക്കാ​ൻ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന് പി​ന്തു​ണ

ഓൺലൈൻ ഡെസ്ക്
Published: November 4, 2026 12:24 AM IST | Updated: November 4, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

ടെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഭ​ര​ണ​ത്തി​ന് വി​രാ​മ​മി​ടാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ക്കു​ന്നു. മു​ൻ സൈ​നി​ക മേ​ധാ​വി​യും 'യാ​ഷ​ർ' പാ​ർ​ട്ടി നേ​താ​വു​മാ​യ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​നെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പി​ന്തു​ണ​യ്ക്കാ​ൻ ഇ​സ്രാ​യേ​ലി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ 27-ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷം നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബ​ന​റ്റ്, യെ​ഷ് ആ​റ്റി​ദ് പാ​ർ​ട്ടി നേ​താ​വ് യാ​യി​ർ ലാ​പി​ഡ്, യി​സ്രാ​യേ​ൽ ബെ​യ്തേ​നു നേ​താ​വ് അ​വി​ഗ്ദോ​ർ ലീ​ബ​ർ​മാ​ൻ, ഡെ​മോ​ക്രാ​റ്റ്സ് പാ​ർ​ട്ടി നേ​താ​വ് യാ​യി​ർ ഗോ​ലാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​ണ് ഐ​സ​ൻ​കോ​ട്ടി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഈ ​നീ​ക്കം. 120 അം​ഗ ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് 53 സീ​റ്റു​ക​ളും പ്ര​തി​പ​ക്ഷ​ത്തി​ന് 48 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, ബാ​ക്കി​യു​ള്ള 19 സീ​റ്റു​ക​ൾ കൈ​വ​ശ​മു​ള്ള അ​റ​ബ് സ​ഖ്യ​ക​ക്ഷി​ക​ളെ പു​തി​യ സ​ർ​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്ത് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം തു​ട​രു​ക​യാ​ണ്. അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ പ്ര​തി​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഒ​പ്പം കൂ​ട്ടു​ന്ന​തി​നെ ലീ​ബ​ർ​മാ​ൻ എ​തി​ർ​ക്കു​മ്പോ​ൾ, അ​വ​രെ ഒ​ഴി​വാ​ക്കു​ന്ന​ത് വം​ശീ​യ​ത​യാ​ണെ​ന്നും നെ​ത​ന്യാ​ഹു​വി​നെ പു​റ​ത്താ​ക്കാ​ൻ കൈ​കോ​ർ​ക്ക​ണ​മെ​ന്നു​മാ​ണ് യാ​യി​ർ ഗോ​ലാ​ന്‍റെ നി​ല​പാ​ട്.

 

Tags : Israel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up