x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x പാ​ക് ടി​ക്ക​റ്റി​നു വ​ന്‍ ഡി​മാ​ന്‍​ഡ്

വെബ്ഡെസ്ക്
Published: November 4, 2026 12:35 AM IST | Updated: November 4, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗ്: ഐ​സി​സി 2027 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റി​നു വ​ന്‍ ഡി​മാ​ന്‍​ഡ്.

ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലു​ള്ള വാ​ണ്ട​റേ​ഴ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ 2027 ഒ​ക്‌‌​ടോ​ബ​ര്‍ പ​ത്തി​നാ​ണ് ഇ​ന്ത്യ x പാ​ക് പോ​രാ​ട്ടം. മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റി​നാ​യി ഇ​തി​നോ​ട​കം 84 ല​ക്ഷം ആ​രാ​ധ​ക​ര്‍ ടി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ ന​ല്‍​കി.

വാ​ണ്ട​റേ​ഴ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ 34,000 പേ​രെ മാ​ത്ര​മേ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കൂ എ​ന്ന​താ​ണ് ഏ​റ്റ​വും ര​സ​ക​രം. ഒ​ക്‌‌​ടോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ബാ​ല​റ്റ് ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത്. ഈ ​മാ​സം 21ന് ​ഓ​ണ്‍​ലൈ​ന്‍ ബാ​ല​റ്റ് ക്ലോ​സ് ചെ​യ്യും.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ ടി​ക്ക​റ്റി​ന് ഇ​ത്ര​യും ആ​വ​ശ്യ​ക്കാ​രി​ല്ല. 79 ല​ക്ഷം പേ​രാ​ണ് ഫൈ​ന​ല്‍ മ​ത്സ​രം കാ​ണാ​ന്‍ അ​പേ​ക്ഷ ന​ല്‍​കിയി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വെ, ന​മീ​ബി​യ സം​യു​ക്ത​മാ​യാ​ണ് 2027 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നത്.

ഓ​സ്‌​ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, സിം​ബാ​ബ്‌​വെ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പം ഗ്രൂ​പ്പ് എ​യി​ലാ​ണ് ടീം ഇ​ന്ത്യ.

Tags : Hugedemand India Pakistan Tickets Sports CricketMatch

Recent News

Corehub Up