ജൊഹാന്നസ്ബര്‍ഗ്: ഐസിസി 2027 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്.
ജൊഹാന്നസ്ബര്ഗിലുള്ള വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ 2027 ഒക്ടോബര്‍ പത്തിനാണ് ഇന്ത്യ x പാക് പോരാട്ടം. മത്സരത്തിന്റെ ടിക്കറ്റിനായി ഇതിനോടകം 84 ലക്ഷം ആരാധകര്‍ ടിക്കറ്റിനായി അപേക്ഷ നല്കി.
വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ആകെ 34,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ എന്നതാണ് ഏറ്റവും രസകരം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ ബാലറ്റ് ടിക്കറ്റ് ബുക്കിംഗിലൂടെയാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. ഈ മാസം 21ന് ഓണ്‍ലൈന്‍ ബാലറ്റ് ക്ലോസ് ചെയ്യും.
ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിന് ഇത്രയും ആവശ്യക്കാരില്ല. 79 ലക്ഷം പേരാണ് ഫൈനല്‍ മത്സരം കാണാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ സംയുക്തമായാണ് 2027 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഓസ്ട്രേലിയ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സിംബാബ്വെ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ.