Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tickets

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി പ​ണം ത​ട്ടി​യ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സ്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി(48)​യെ​യാ​ണ് ക​ല്‍​പ്പ​റ്റ എ​സ്ഐ വി​മ​ല്‍ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ക​ല്‍​പ്പ​റ്റ ബീ​വ​റേ​ജി​ന് സ​മീ​പം ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വി​ല്‍​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 5000 രൂ​പ ക​ര​സ്ഥ​മാ​ക്കി സ്‌​കൂ​ട്ട​റി​ല്‍ ജി​ല്ല വി​ടാ​ന്‍ ശ്ര​മി​ക്ക​വേ ല​ക്കി​ടി​യി​ല്‍​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ അ​ഞ്ചാ​മ​ത്തെ അ​ക്കം ചു​ര​ണ്ടി മാ​റ്റി മ​റ്റൊ​രു അ​ക്കം ഒ​ട്ടി​ച്ചു​വ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 5000 രൂ​പ സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റാ​യി കാ​ണി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

Latest News

Corehub Up