ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ഫുട്ബോൾ ടീമിൽ. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിലാണ് താരം ഇടംപിടിച്ചത്. ആദ്യമായാണ് ക്രിസ്റ്റ്യാനോ ജൂനിയറിന് അണ്ടർ 17 ടീമിലേക്ക് വിളിയെത്തുന്നത്. നവംബറിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ സ്ക്വാഡിലാണ് കൗമാരതാരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
11ന് അൻഡോറയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. 14ന് ബൾഗേറിയയെയും 17ന് സെർബിയയെയും നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയും. നേരത്തെ പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 ടീമുകൾക്കായി ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചിട്ടുണ്ട്. ക്ലബ് തലത്തിൽ നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന്റെ യൂത്ത് ടീമിനൊപ്പമാണ് താരം.
ലോകത്തെ പ്രമുഖ ഫുട്ബോൾ അക്കാദമികളിലും ഇതിനോടകം താരം പരിശീലനം നേടിയിട്ടുണ്ട്. പിതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളുടെ അക്കാദമികളിലും ജൂനിയർ പന്തുതട്ടിയിട്ടുണ്ട്.
Tags : Cristiano Ronaldo CristianoRonaldo CristianoJr PortugalFootball PortugalU17 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash