Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PortugalU17

അ​ച്ഛ​ന്‍റെ വ​ഴി​യേ മ​ക​നും; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മ​ക​ൻ പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ 17 ടീ​മി​ൽ

ലി​സ്ബ​ൺ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മ​ക​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ജൂ​നി​യ​ർ പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ടീ​മി​ൽ. യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള പോ​ർ​ച്ചു​ഗ​ൽ ടീ​മി​ലാ​ണ് താ​രം ഇ​ടം​പി​ടി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​റി​ന് അ​ണ്ട​ർ 17 ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തു​ന്ന​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 23 അം​ഗ സ്ക്വാ​ഡി​ലാ​ണ് കൗ​മാ​ര​താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

11ന് ​അ​ൻ​ഡോ​റ​യ്ക്കെ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം. 14ന് ​ബ​ൾ​ഗേ​റി​യ​യെ​യും 17ന് ​സെ​ർ​ബി​യ​യെ​യും നേ​രി​ടും. ഗ്രൂ​പ്പി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ പോ​ർ​ച്ചു​ഗ​ലി​ന്‍റെ അ​ണ്ട​ർ 15, അ​ണ്ട​ർ 16 ടീ​മു​ക​ൾ​ക്കാ​യി ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ ക​ളി​ച്ചി​ട്ടു​ണ്ട്. ക്ല​ബ് ത​ല​ത്തി​ൽ നി​ല​വി​ൽ സൗ​ദി ക്ല​ബ്ബാ​യ അ​ൽ ന​സ​റി​ന്‍റെ യൂ​ത്ത് ടീ​മി​നൊ​പ്പ​മാ​ണ് താ​രം.

ലോ​ക​ത്തെ പ്ര​മു​ഖ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക​ളി​ലും ഇ​തി​നോ​ട​കം താ​രം പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. പി​താ​വ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ക​ളി​ച്ച മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, റ​യ​ൽ മാ​ഡ്രി​ഡ്, യു​വ​ന്‍റ​സ് എ​ന്നീ ക്ല​ബു​ക​ളു​ടെ അ​ക്കാ​ദ​മി​ക​ളി​ലും ജൂ​നി​യ​ർ പ​ന്തു​ത​ട്ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up