x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീരി എ: പാർമയ്ക്ക് മിന്നും ജയം

സ്പോർട്സ് ഡെസ്ക്
Published: November 3, 2026 11:39 AM IST | Updated: November 3, 2026 11:39 AM IST

അറ്റലാന്‍റയെ പരാജയപ്പെടുത്തിയ പാർമ താരങ്ങളുടെ ആഘോഷം

ബെർഗാമോ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ പാർമയ്ക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അറ്റലാന്‍റയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

ജിയോവാനി ഫാബിയാനും സിമോൺ ലൊന്‍റാനിയും ആണ് പാർമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അറ്റലാന്‍റ താരം ഡേവിഡെ സപ്പാക്കോസ്റ്റയുടെ ഓൺ ഗോളും പാർമയുടെ ഗോൾ പട്ടികയിലുണ്ട്.

വിജയത്തോടെ പാർമയ്ക്ക് എട്ട് പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് പാർമ.

Tags : Serie A League Football Match Parma beats Atalanta

Recent News

Corehub Up