x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഴവറ്റയിൽ അമ്മിണിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് അയൽവാസി

വെബ് ഡെസ്ക്
Published: November 3, 2026 10:03 AM IST | Updated: November 3, 2026 10:03 AM IST

അമ്മിണി

വയനാട്: വാഴവറ്റയിൽ വീട്ടമ്മ അമ്മിണിയുടെ (46) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അയൽവാസിയായ വയോധികയെ പൊലിസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിൽ അമ്മിളിയാണ് പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.

കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിനേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയും ഭർത്താവും മദ്യപാനികളാണെന്നും, സംഭവദിവസം ഇവർ മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

വാക്കേറ്റത്തിനിടെ പ്രതി അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Crime Murder Killed Neighbor Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up