അറസ്റ്റിലായ കാജൽ
സൂറത്ത്: മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തി യുവതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അമ്രോലി പൊലിസ് സ്റ്റേഷൻ പരിധിയിലെ രമേഷ്സിൻഹ് കൈലാഷ്സിൻഹ് രാജ്പുത് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് മകൾ കാജലിനെ പൊലിസ് അറസ്റ്റ് ചെയ്തു. വീട്ടുജോലികളെച്ചൊല്ലി അച്ഛനും മകളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പിതാവ് മകളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു.
ഇതോടെ കാജൽ കുക്കറിന്റെ അടപ്പുപയോഗിച്ച് പിതാവിന്റെ തലയ്ക്ക് പലതവണ അടിക്കുകയും അടുക്കളയിലെ കത്തിയുപയോഗിച്ച് വയറ്റിൽ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രമേഷ്സിൻഹ് വീടിന് പുറത്തേക്ക് നടന്നെങ്കിലും അൽപദൂരം പിന്നിട്ടതോടെ കുഴഞ്ഞുവീണു.
കുടുംബാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് സർവീസ് സ്ഥലത്തെത്തിയെങ്കിലും രമേഷ്സിൻഹിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലിസ് അറസ്റ്റ് ചെയ്ത കാജൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Tags : Gujrat Crime Police Investigation CaseFile FIR