x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി പാ​ർ​ക്കു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ; പ്രാ​ദേ​ശി​ക സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം‌

ഓൺലൈൻ ഡെസ്ക്
Published: November 3, 2026 06:27 AM IST | Updated: November 3, 2026 06:27 AM IST

ബെം​ഗ​ളൂ​രു: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഐ​ടി ക​മ്പ​നി​ക​ളി​ലും ക​ന്ന​ഡി​ഗ​ർ​ക്ക് തൊ​ഴി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ബെം​ഗ​ളൂ​രു​വി​ലെ പ്ര​ധാ​ന ഐ​ടി പാ​ർ​ക്കു​ക​ളി​ലേ​ക്ക് പ്ര​ചാ​ര​ണ​വു​മാ​യി എ​ത്തി. ക​ർ​ണാ​ട​ക ര​ക്ഷ​ന വേ​ദി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​വം​ബ​ർ ഒ​ന്ന് ക​ന്ന​ഡ രാ​ജ്യോ​ത്സ​വ ദി​നം മു​ത​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ക​മ്പ​നി​ക​ളി​ലേ​ക്ക് നേ​രി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്ത​രു​തെ​ന്നും വി​ഷ​യം നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നെ​ങ്കി​ലും, ഇ​ത് അ​വ​ഗ​ണി​ച്ച് കെ​ആ​ർ​വി പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ ക​മ്പ​നി​ക​ളു​ടെ മാ​നേ​ജ്‌​മെ​ന്‍റി​ന് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ക​മ്പ​നി​ക​ൾ ത​ദ്ദേ​ശീ​യ​ർ​ക്ക് അ​ർ​ഹ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​ക​ണം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ നി​യ​മ​ന വി​വ​ര​ങ്ങ​ൾ, ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, ത​ദ്ദേ​ശീ​യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സി.​വി. രാ​മ​ൻ ന​ഗ​റി​ലെ ബാ​ഗ്മ​നെ ടെ​ക് പാ​ർ​ക്ക്, കെ.​ആ​ർ. പു​ര​ത്തെ ഹ്യൂ​ല​റ്റ് പാ​ക്കാ​ർ​ഡ് എ​ന്‍റ​ർ​പ്രൈ​സ്, അ​ലി അ​സ്ക​ർ റോ​ഡി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ന്‍റ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ആ​ർ​വി പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും നി​യ​മ​പ​ര​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്കു​മെ​ന്നും, ക​മ്പ​നി​ക​ൾ​ക്ക് നേ​രെ നേ​രി​ട്ട് പ്ര​തി​ഷേ​ധ​ത്തി​ന് മു​തി​ര​രു​തെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ൽ നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും തൊ​ഴി​ലും ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​പ്ര​ചാ​ര​ണ​മെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​നും ക​മ്പ​നി​ക​ൾ​ക്കും മു​ന്നി​ൽ ഉ​ന്ന​യി​ക്കാ​നാ​ണ് കെ​ആ​ർ​വി​യു​ടെ തീ​രു​മാ​നം.

Tags : Kannadigas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up