x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

53,866 കോ​ടിയുടെ പ്രതിരോധ ക​രാ​ർ

സ്വ​​ന്തം ലേ​​ഖ​​ക​​ന്‍
Published: November 3, 2026 03:33 AM IST | Updated: November 3, 2026 03:34 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​ഡ​​ല്‍​ഹി: നാ​​വി​​ക​​സേ​​ന​​യ്ക്കാ​​യി പു​​തു​​ത​​ല​​മു​​റ​​യി​​ൽപ്പെ​​ടു​​ന്ന എ​​ട്ട് അ​​ത്യാ​​ധു​​നി​​ക കോ​​ര്‍​വെ​​റ്റു​​ക​​ള്‍ (യു​​ദ്ധ​​ക്ക​​പ്പ​​ല്‍) നി​​ര്‍​മി​​ക്കു​​ന്ന​​തി​​നു​​ള്ള ക​​രാ​​റു​​ക​​ളി​​ല്‍ പ്ര​​തി​​രോ​​ധ​​ മ​​ന്ത്രാ​​ല​​യം ഒ​​പ്പു​​വ​​ച്ചു.

ആ​​ത്മ​​നി​​ര്‍​ഭ​​ര്‍ ഭാ​​ര​​തിന്‍റെ (സ്വ​​യം​​പ​​ര്യാ​​പ്ത ഇ​​ന്ത്യ)​​ ഭാ​​ഗ​​മാ​​യി ത​​ദ്ദേ​​ശീ​​യ​​മാ​​യി​​ത്ത​​ന്നെ ക​​പ്പ​​ലു​​ക​​ള്‍ നി​​ര്‍​മി​​ക്കാ​​ന്‍ ഗാ​​ര്‍​ഡ​​ന്‍ റീ​​ച്ച് ഷി​​പ്പ് ബി​​ല്‍​ഡേ​​ഴ്‌​​സ് ആ​​ന്‍​ഡ് എ​​ന്‍​ജി​​നി​​യേ​​ഴ്‌​​സ് ലി​​മി​​റ്റ​​ഡ് (ജി​​ആ​​ര്‍​എ​​സ്ഇ), ഗോ​​വ ഷി​​പ്പ്‌​​യാ​​ര്‍​ഡ് ലി​​മി​​റ്റ​​ഡ് (ജി​​എ​​സ്എ​​ല്‍) എ​​ന്നി​​വ​​രു​​മാ​​യാ​​ണു 53,866.50 കോ​​ടി രൂ​​പ​​യു​​ടെ ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​ച്ച​​ത്.

ഡ​​ല്‍​ഹി​​യി​​ലെ ക​​ര്‍​ത്ത​​വ്യ ഭ​​വ​​ന്‍ ര​​ണ്ടി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് കു​​മാ​​ര്‍ സിം​​ഗി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ക​​രാ​​റു​​ക​​ള്‍ ഒ​​പ്പു​​വ​​ച്ച​​ത്. അ​​ത്യാ​​ധു​​നി​​ക മി​​സൈ​​ലു​​ക​​ള്‍, ആ​​യു​​ധ​​ങ്ങ​​ള്‍, സ​​ങ്കീ​​ര്‍​ണ​​മാ​​യ സെ​​ന്‍​സ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ല്‍ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​താ​​ണ് പു​​തു​​ത​​ല​​മു​​റ കോ​​ര്‍​വെ​​റ്റു​​ക​​ള്‍.

Tags : Defense Contract Navy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Warships

Recent News

Corehub Up