തീപിടിത്തം
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് റിഫൈനറിയിൽ വൻതീപിടിത്തം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണത്തുള്ള റിഫൈനറിയിലാണ് തീപിടത്തമുണ്ടായത്. എണ്ണ ടാങ്കിന് സമീപത്ത് തീപിടിത്തമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
സ്ഫോടനം നടന്നിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരുന്നു. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എച്ച്പിസിഎല്ലിന്റെയും അഗ്നിശമന സേനയുടെയും വിവിധ സംഘങ്ങൾ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
Tags : HPCL Andhrapradesh Visakhapattanam FireAndRescue NewsUpdate Headlines