പ്രതീകാത്മക ചിത്രം
അഗർത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പടെ 21 തദ്ദേശ സ്ഥാപനങ്ങളിലാണ് 27നു തെരഞ്ഞെടുപ്പു നടക്കുക.
അഗർത്തലയിലെ 51 വാർഡുകളിൽ 26ൽ സിപിഎമ്മും 25ൽ കോൺഗ്രസും മത്സരിക്കുമെന്ന് ജിതേന്ദ്ര ചൗധരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ത്രിപുര പ്രതിപക്ഷനേതാവുകൂടിയാണ് ചൗധരി. ഭരണകക്ഷിയായ ബിജെപിയും തിപ്ര മോത്തയും സഖ്യത്തിലാണു മത്സരിക്കുക.
Tags : LocalBodyElection Congres Alliance Tripura Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash