പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഇ-ചെലാന്‍ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു.
2026 മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകളിലാണ് ഇളവ് ലഭിക്കുക. മോട്ടോര്‍ വാഹന വകുപ്പും പൊലിസും ചുമത്തിയ പിഴകള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. 2027 ജനുവരി 31 വരെയാണ് ഇളവോടെ പിഴത്തുക അടയ്ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഈവര്‍ഷം മാര്‍ച്ച് 31 വരെ 1,00,22,255 ഗതാഗത നിയമലംഘന കേസുകളിലായി 907,74,86,813 രൂപയാണ് പിഴയായി ഈടാക്കാനുള്ളത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതെയോ പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പുതുക്കാതെയോ നിരവധി പേര് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇചെലാനുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്.
ഒരേ വാഹനത്തിനുമേല്‍ ഒന്നിലധികം ചെലാനുകള്‍ വരുന്നതും ഉയര്‍ന്ന പിഴത്തുകയും കാരണം പലരും ഇതടയ്ക്കാന്‍ തയാറാകുന്നില്ല. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പിഴത്തുകയില്‍ ഇളവ് നല്കാന് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്.
Tags : e-Challan AmnestyScheme Concession TrafficViolation Fines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash