x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ആവശ്യങ്ങൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

വെബ് ഡെസ്ക്
Published: November 2, 2026 07:29 PM IST | Updated: November 2, 2026 07:30 PM IST

പ്രതീകാത്മക ചിത്രം

ടെഹ്റാൻ: യുഎസുമായുള്ള ചർച്ചകൾക്ക് തയാറാണെന്നും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മധ്യസ്ഥർ മുഖേന നിലവിൽ ആശയവിനിമയം നടക്കുന്നുണ്ടെന്നും, ഇറാന്‍റെ നിർദ്ദേശങ്ങളോട് യുഎസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും തുടർനടപടികളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു.

പശ്ചിമേഷ്യൻ യുദ്ധം പൂർണമായി അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ പിൻവലിക്കുക, യുഎസിന്‍റെ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങളെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ വീണ്ടും ആക്രമിച്ചേക്കുമെന്ന ആശങ്കകൾ ഉയരുന്നതിനിടെയാണ് ഹോർമുസ് തുറക്കാൻ തയാറാണെന്ന നിർദേശം പുറത്തുവരുന്നത്.

Tags : US-IranWar Hormuz Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up