പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: പിറന്നാളിന് വെറും രണ്ടു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബലൂൺ തൊണ്ടയിൽ കുടുങ്ങി പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡോൺ എന്ന കുഞ്ഞാണ് മരിച്ചത്. അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം നടന്നത്.
മൃഗത്തിന്റെ ആകൃതിയിലുള്ള അലങ്കാര ബലൂൺ പൊട്ടി കുഞ്ഞിന്റെ അന്നനാളത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്നുണ്ടായ ശ്വാസതടസമാണ് മരണത്തിന് കാരണമായത്.
കുഞ്ഞിൽനിന്ന് അകറ്റിത്തന്നെയാണ് ബലൂൺ കെട്ടിയിരുന്നത്. എന്നാൽ, അതിലൊന്ന് അഴിഞ്ഞുപോവുകയും കുഞ്ഞത് കൈയിലെടുത്ത് കടിക്കുകയും ചെയ്തു. ഇതിനിടെ ബലൂണിന്റെ ഭാഗം കുഞ്ഞിന്റെ അന്നനാളത്തിലേക്ക് തെറിച്ചുപോവുകയായിരുന്നു.
ഉടൻതന്നെ കുഞ്ഞിനെയെടുത്ത് സിപിആർ നൽകാനും തൊണ്ടയിൽനിന്ന് ബലൂൺ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശരീരം നീല നിറമാവുകയും ഹൃദയം സ്തംഭിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് കുഞ്ഞിന്റെ അമ്മ അവിറ്റ പറയുന്നു. ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം ബലൂണുകളിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും അവിറ്റ മുന്നറിയിപ്പ് നൽകുന്നു.
Tags : Die Baby Balloon Throat