x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​​പബ്ലി​​​ക് തട്ടിപ്പ് ക​​​മ്മിഷ​​​നോ! ഡി​വൈ​എ​സ്പി നി​യ​മ​ന​ത്തി​ലും ക്ര​മ​ക്കേ​ടെന്ന് പരാതി

വെബ്ഡെസ്ക്
Published: November 2, 2026 06:49 AM IST | Updated: November 2, 2026 06:49 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മിഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് ഓ​​​ഫ് പൊ​​​ലി​​​സ് (​​​ഡി​​​വൈ​​​എ​​​സ്പി) സ്‌​​​പെ​​​ഷ്യ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടെ​​​ന്നു പ​​​രാ​​​തി. പൊ​​​ലി​​​സ് ബ​​​റ്റാ​​​ലി​​​യ​​​ന്‍ കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ മെ​​​യി​​​ന്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ പോ​​​ലും ഉ​​​ള്‍​പ്പെ​​​ടാ​​​തി​​​രു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ മു​​​ന്‍ എ​​​സ്എ​​​ഫ്‌​​​ഐ നേ​​​താ​​​വ് ജി​​​തി​​​ന്‍ കെ.​​​ജെ. എ​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക്ക് ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം ന​​​ല്‍​കി നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

2019ല്‍ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കുത്തു കേ​​​സ് പ്ര​​​തി​​​ക​​​ള്‍ പി​​​എ​​​സ്‌​​​സി​​​യു​​​ടെ പൊ​​​ലി​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ ആ​​​ദ്യ റാ​​​ങ്കു​​​ക​​​ളി​​​ല്‍ ക​​​ട​​​ന്നുകൂ​​​ടി​​​യ ത​​​ട്ടി​​​പ്പി​​​ന് സ​​​മാ​​​ന​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് ഇ​​​തി​​​ലും ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്നു സേ​​​വ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​മ്പ​​​യി​​​ന്‍ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഗ്രേ​​​സ് മാ​​​ര്‍​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ല്‍ മൂ​​​ന്നാം ക്ലാ​​​സി​​​ല്‍ ബി​​​കോം പാ​​​സാ​​​യ വ്യ​​​ക്തി​​​യാ​​​ണ്, സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി അ​​​സി​​​സ്റ്റ​​​ന്‍റ്, ഹൈ​​​ക്കോ​​​ട​​​തി അ​​​സി​​​സ്റ്റ​​​ന്‍റ്, ഗ​​​വ. ഓ​​​ഡി​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ത്സ​​​രപ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ ഉ​​​യ​​​ര്‍​ന്ന യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രെ പി​​​ന്ത​​​ള്ളി ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്ത​​​തി​​​നും മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​നും ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ള്‍ ജി​​​തി​​​ന്‍റെ പേ​​​രി​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും അദ്ദേഹം പ​​​റ​​​ഞ്ഞു.

ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന ഈ ​​​റാ​​​ങ്ക് ലി​​​സ്റ്റി​​​ലെ പി​​​എ​​​സ് സി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ വ​​​ലി​​​യ ദു​​​രൂ​​​ഹ​​​ത​​​യാ​​​ണ് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്. 2025 സെ​​​പ്റ്റ​​​മ്പ​​​റി​​​ലാ​​​ണ് ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 17,000ത്തോ​​​ളം പേ​​​രി​​​ല്‍നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്.

സാ​​​ധാ​​​ര​​​ണ മാ​​​സ​​​ങ്ങ​​​ള്‍ നീ​​​ളു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി, ഡി​​​സം​​​ബ​​​ര്‍ 25ന് ​​​എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തി. തു​​​ട​​​ര്‍​ന്ന് 2026 മാ​​​ര്‍​ച്ച് 26ന് ​​​ഫി​​​സി​​​ക്ക​​​ല്‍ ടെ​​​സ്റ്റും ഏ​​​പ്രി​​​ല്‍ 26ന് 35 ​​​പേ​​​രു​​​ടെ ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വും പൂ​​​ര്‍​ത്തി​​​യാ​​​ക്കി.

മേ​​​യ് ആ​​​റി​​​ന് അ​​​ന്തി​​​മ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ആ​​​ര്‍. ബൈ​​​ജു നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍, എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഉ​​​യ​​​ര്‍​ന്ന മാ​​​ര്‍​ക്ക് നേ​​​ടി​​​യ​​​വ​​​രെ പി​​​ന്നി​​​ലാ​​​ക്കാ​​​ന്‍ ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഉ​​​യ​​​ര്‍​ന്ന മാ​​​ര്‍​ക്ക് ന​​​ല്‍​കി​​​യെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.1983നു ​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

Tags : DySP appointments Deepika DeepikaNewspaper BreakingNews 'Public Fraud Commission'

Recent News

Corehub Up