x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​​ൽ​​വി തു​​ട​​ർ​​ക്ക​​ഥ; ചെ​​ൽ​​സി​​ക്കെ​​തി​​രേ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡിന് ര​​ണ്ട് ഗോ​​ളി​​ന്‍റെ തോൽവി

വെബ്ഡെസ്ക്
Published: November 2, 2026 06:19 AM IST | Updated: November 2, 2026 06:19 AM IST

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ത​​ങ്ങ​​ളു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മോ​​ശം ഫോം ​​തു​​ട​​ർ​​ന്ന് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്. ചെ​​ൽ​​സി​​ക്കെ​​തി​​രേ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് പ​​രാ​​ജ​​യം രു​​ചി​​ച്ച് ടീം ​​തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. ഇ​​തോ​​ടെ ലീ​​ഗി​​ൽ 16-ാം സ്ഥാ​​ന​​ത്താ​​യ മു​​ൻ ചാ​​ന്പ്യന്മാര്‍ ത​​രം​​താ​​ഴ്ത്ത​​ലി​​ന്‍റെ വ​​ക്കി​​ലാ​​ണ്. അ​​വ​​സാ​​നം ക​​ളി​​ച്ച ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യം നേ​​ടാ​​ൻ യു​​ണൈ​​റ്റ​​ഡി​​ന് ക​​ഴി​​ഞ്ഞി​​ല്ല. 1988ന് ​​ശേ​​ഷ​​മു​​ള്ള ക്ല​​ബ്ബി​​ന്‍റെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം കൂ​​ടി​​യാ​​ണി​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച്ച​​വ​​ച്ച യു​​ണൈ​​റ്റ​​ഡ് ര​​ണ്ടാം പ​​കു​​തി​​യി​​ൽ ക​​ളി കൈ​​വി​​ട്ടു. 50-ാം മി​​നി​​റ്റി​​ൽ മോ​​ർ​​ഗ​​ൻ റോഗര്‍സിലൂടെ ചെ​​ൽ​​സി ലീ​​ഡെ​​ടു​​ത്തു. 63-ാം മി​​നി​​റ്റി​​ൽ ലി​​സാ​​ന്ദ്രോ മാ​​ർ​​ട്ടി​​നെ​​സ് ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ത് യു​​ണൈ​​റ്റ​​ഡി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. വെസ്‌ലി ഫൊ​​ഫാ​​ന​​യു​​ടെ മു​​ഖ​​ത്ത് കൈ ​​കൊ​​ണ്ടി​​ടി​​ച്ച​​തി​​ന് വാ​​ർ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ​​യാ​​ണ് റ​​ഫ​​റി ലി​​സാ​​ന്ദ്രോ​​യ്ക്ക് മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ന​​ൽ​​കി​​യ​​ത്. ഇ​​തി​​നെ തു​​ട​​ർ​​ന്ന് ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് കോ​​ൾ പാ​​ൽ​​മ​​ർ ചെ​​ൽ​​സി​​യു​​ടെ ലീ​​ഡ് ഇ​​ര​​ട്ടി​​യാ​​ക്കി.

ഈ ​​സീ​​സ​​ണി​​ൽ ആ​​ദ്യ​​മാ​​യി സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ച ചെ​​ൽ​​സി വിം​​ഗ​​ർ എ​​സ്റ്റേ​​വി​​യോ മൂ​​ന്നാം ഗോ​​ൾ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ഓ​​ഫ്സൈ​​ഡ് വി​​ധി​​ച്ച​​തി​​നാ​​ൽ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ടി​​ല്ല.

ആ​​ദ്യ പ​​കു​​തി​​യി​​ൽ യു​​ണൈ​​റ്റ​​ഡ് പ​​ന്ത് വ​​ല​​യി​​ലെ​​ത്തി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും മാ​​റ്റി​​യു​​സ് കു​​ണ്‍​ഹ​​യു​​ടെ ഹെ​​ഡ​​ർ വാ​​ർ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ ഓ​​ഫ്സൈ​​ഡ് ആ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.വി​​ജ​​യ​​ത്തോ​​ടെ ചെ​​ൽ​​സി 16 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു.

Tags : Manchester United Sports SportsNews Highlights Tennis Cricket Badminton Defeat continues

Recent News

Corehub Up