ചെസ് ചാന്പ്യൻ
തൃശൂർ: സംസ്ഥാന വനിതാ ചെസ് ചാന്പ്യൻഷിപ്പിൽ ആലപ്പുഴ സ്വദേശി എ. തീർഥ കിരീടം ചൂടി. മഞ്ജു മഹേഷ് (കോഴിക്കോട്), നന്ദന മൂക്കേത്ത് (എറണാകുളം), നീര ആൻ രാജൻ (കോട്ടയം) എന്നിവർ രണ്ടു മുതൽ നാലുവരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആദ്യ നാലു സ്ഥാനക്കാർ ദേശീയ വനിത ചെസ് ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. വേദ രവീന്ദ്രൻ (കണ്ണൂർ), ഹണി ശ്രീചിത്ര (കൊല്ലം) എന്നിവർ അഞ്ചും ആറും സ്ഥാനങ്ങൾ നേടി.
Tags : Chess Champion Sports SportsNews Highlights Tennis Cricket Badminton State Women’s