കാഗിസോ റബാഡ
കേപ് ടൗണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയ്ക്ക് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ബൗളറെന്ന റിക്കാർഡാണ് താരം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ തന്നെ മുൻ താരം ഡേൽ സ്റ്റെയ്ന്റെ (14,719 പന്തുകൾ) റിക്കാർഡാണ് റബാഡ മറികടന്നത്. രന്പരയിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തിയാണ് റബാഡ ടെസ്റ്റ് കരിയറിലെ 350-ാം വിക്കറ്റ് തികച്ചത്.
13,808 പന്തുകളിൽനിന്നാണ് റബാഡ 350 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് പരന്പര
കേപ് ടൗണ്‍: ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട് 176 റണ്‍സിന്റെ തകർപ്പൻ ജയവും പരന്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. കേപ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയ ശേഷമാണ് ഓസീസ് പരാജയത്തിലേക്ക് വീണത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ആധിപത്യം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് റാങ്കിംഗിങ്ങിൽ ഒന്നാം സ്ഥാനത്തുമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക-329, 387, ഓസ്ട്രേലിയ-429, 111.
ഓസീസിനു മുന്നിൽ 288 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗസിൽ അവരെ വെറും 111 റണ്‍സിന് ഓൾഒൗട്ടാക്കി. സ്പിന്നർ സൈമണ്‍ ഹാർമർ ആറു വിക്കറ്റുകളും പേസർ കാഗിസോ റബാദ മൂന്നു വിക്കറ്റുകളുമായും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി.
ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ 124 റേറ്റിംഗ് പോയിന്റുകളോടെ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. രണ്ടര വർഷത്തിലേറെയായി ഒന്നാം സ്ഥാനത്ത് തുടർന്ന ഓസ്ട്രേലിയ 122 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Tags : Rabada Sports SportsNews Highlights Tennis Cricket Badminton Rabada writes history