Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rabada

ച​​രി​​ത്ര​​മെ​​ഴു​​തി റ​​ബാ​​ഡ

കേ​​പ് ടൗ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ഡ​​യ്ക്ക് ച​​രി​​ത്ര​​നേ​​ട്ടം. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ന്തു​​ക​​ളി​​ൽ 350 വി​​ക്ക​​റ്റു​​ക​​ൾ തി​​ക​​യ്ക്കു​​ന്ന ബൗ​​ള​​റെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ത​​ന്നെ മു​​ൻ താ​​രം ഡേ​​ൽ സ്റ്റെ​​യ്ന്‍റെ (14,719 പ​​ന്തു​​ക​​ൾ) റി​​ക്കാ​​ർ​​ഡാ​​ണ് റ​​ബാ​​ഡ മ​​റി​​ക​​ട​​ന്ന​​ത്. ​​ര​​ന്പ​​ര​​യി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ട്രാ​​വി​​സ് ഹെ​​ഡി​​ന്‍റെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ണ് റ​​ബാ​​ഡ ടെ​​സ്റ്റ് ക​​രി​​യ​​റി​​ലെ 350-ാം വി​​ക്ക​​റ്റ് തി​​ക​​ച്ച​​ത്.
13,808 പ​​ന്തു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് റ​​ബാ​​ഡ 350 ടെ​​സ്റ്റ് വി​​ക്ക​​റ്റു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ദ​​ക്ഷി​​ണാ​​ഫ്ര​​ിക്ക​​യ്ക്ക് പ​​ര​​ന്പ​​ര

കേ​​പ് ടൗ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റിം​​ഗ് നി​​ര​​യെ എ​​റി​​ഞ്ഞി​​ട്ട് 176 റ​​ണ്‍​സി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വും പ​​ര​​ന്പ​​ര​​യും സ്വ​​ന്ത​​മാ​​ക്കി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. കേ​​പ് ടൗ​​ണി​​ൽ ന​​ട​​ന്ന മൂ​​ന്നാം ടെ​​സ്റ്റി​​ൽ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ലീ​​ഡ് നേ​​ടി​​യ ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് പ​​രാ​​ജ​​യ​​ത്തി​​ലേ​​ക്ക് വീ​​ണ​​ത്. ജ​​യ​​ത്തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര 2-1ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ്വ​​ന്ത​​മാ​​ക്കി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ധി​​പ​​ത്യം അ​​വ​​സാ​​നി​​പ്പി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ങ്ങി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​മെ​​ത്തി. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-329, 387, ഓ​​സ്ട്രേ​​ലി​​യ-429, 111.

ഓ​​സീ​​സി​​നു മു​​ന്നി​​ൽ 288 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം മു​​ന്നോ​​ട്ടു​​വ​​ച്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഇ​​ന്നിം​​ഗ​​സി​​ൽ അ​​വ​​രെ വെ​​റും 111 റ​​ണ്‍​സി​​ന് ഓ​​ൾ​​ഒൗ​​ട്ടാ​​ക്കി. സ്പി​​ന്ന​​ർ സൈ​​മ​​ണ്‍ ഹാ​​ർ​​മ​​ർ ആ​​റു വി​​ക്ക​​റ്റു​​ക​​ളും പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ദ മൂ​​ന്നു വി​​ക്ക​​റ്റു​​ക​​ളു​​മാ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ൽ തി​​ള​​ങ്ങി.

ഐ​​സി​​സി ടെ​​സ്റ്റ് ടീം ​​റാ​​ങ്കിം​​ഗി​​ൽ 124 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​ക​​ളോ​​ടെ​​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാ​​മ​​തെ​​ത്തി. ര​​ണ്ട​​ര വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്ന ഓ​​സ്ട്രേ​​ലി​​യ 122 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

Latest News

Corehub Up