പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് തകർന്നുവീണത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50ഓടെയാണ് അപകടമുണ്ടായത്.
ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഈ വർഷം അമേരിക്കയിലിത് രണ്ടാമത്തെ വലിയ വിമാന അപകടമാണ്. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
Tags : Florida Privateplane PlaneCrash USA NewsUpdate Headlines