ഫ്രാൻസിലെ പ്രതിഷേധ പ്രകടനങ്ങൾ
പാരിസ്: ഫ്രാൻസിൽ ശനിയാഴ്ചയുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ പൊതുവേ സമാധാനപരമായിരുന്നെങ്കിലും ഒറ്റപ്പെട്ട സംഘർഷങ്ങളുണ്ടായി. തലസ്ഥാനമായ പാരീസിൽ മാർച്ച് അവസാനിച്ചതിനു പിന്നാലെ ചെറു ഗ്രൂപ്പുകളെ പിരിച്ചുവിടാൻ പോലീസിന് ഇടപെടേണ്ടിവന്നു. പാരിസിൽ പ്രതിഷേധക്കാരുടെ പെട്രോൾബോംബേറിൽ പൊലിസുകാർക്കു തീപിടിക്കുന്ന വീഡിയോ പുറത്തുവന്നു.
ലിയോൺ, ടുളൗസ് നഗരങ്ങളിൽ പ്രതിഷേധക്കാർക്കു നേരേ പൊലിസ് കണ്ണീർവാതം പ്രയോഗിച്ചു. മാഴ്സെ നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്താൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.
ഒക്ടോബർ 17നെ പ്രതിഷേധപ്രകടനത്തിലുണ്ടായ കൊള്ളയുടെയും കൊള്ളിവയ്പിന്റെയും പശ്ചാത്തലത്തിൽ പൊലിസ് കനത്ത മുൻകരുതൽ സ്വീകരിച്ചിരുന്നു.
Tags : violence in France Deepika DeepikaNewspaper BreakingNews Isolated acts of violence in France