സൗരഭ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചപ്പോൾ
ന്യൂഡൽഹി: വിവാദമായ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിൽ പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചു. ഒമാനിൽ പിടിയിലായ സൗരഭ് ചന്ദ്രാകറിനെ ഡൽഹിയിലെത്തിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സൗരഭ് ചന്ദ്രാകറിനെ റോയൽ ഒമാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് പ്രത്യേക സിബിഐ സംഘം ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഡൽഹിയിൽ എത്തിച്ച പ്രതിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്കും ട്രാൻസിറ്റ് റിമാൻഡ് നടപടികൾക്കും ശേഷം കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള റായ്പുരിലേക്ക് കൊണ്ടുപോകും.
Tags : SaurabhChandrakar Oman CBI NewDelhi NewsUpdate Headlines