x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ലി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി: 'രാം​ലീ​ല മൈ​താ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും വി​ജ​ന​മാ​യി​രു​ന്നു

ഓൺലൈൻ ഡെസ്ക്
Published: November 1, 2026 07:01 PM IST | Updated: November 1, 2026 07:01 PM IST

സംബീത് പത്ര

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്ത്യ സ​ഖ്യം സം​ഘ​ടി​പ്പി​ച്ച 'ച​ലോ ഡ​ൽ​ഹി' മ​ഹാ​റാ​ലി​യി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി. റാ​ലി​യി​ൽ 10 ല​ക്ഷം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും രാം​ലീ​ല മൈ​താ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​ത്തോ​ളം ഭാ​ഗ​വും വി​ജ​ന​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി വ​ക്താ​വ് സം​ബീ​ത് പ​ത്ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, പ​വ​ൻ ഖേ​ര തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ത് ല​ക്ഷം ആ​ളു​ക​ൾ എ​ത്തു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ദി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത് മൈ​താ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​ത്തോ​ളം വി​ജ​ന​മാ​യി​രു​ന്നു എ​ന്നാ​ണ്. റാ​ലി വേ​ദി​യി​ൽ ഒ​രു​ക്കി​യി​രു​ന്ന 28,000 ക​സേ​ര​ക​ളി​ൽ ഏ​ക​ദേ​ശം 5,000 മു​ത​ൽ 7,000 വ​രെ ക​സേ​ര​ക​ൾ വൈ​കു​ന്നേ​രം 3:30-നും 4:00-​നും ഇ​ട​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രോ​ൺ ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് സം​ബി​ത് പ​ത്ര ചൂ​ണ്ടി​ക്കാ​ട്ടി.

ക്യാ​മ​റ ആം​ഗി​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ക്കൂ​ട്ട​ത്തെ വ​ലു​താ​യി കാ​ണി​ക്കാ​ൻ 'ട്രി​ക്ക് ഫോ​ട്ടോ​ഗ്രാ​ഫി'​യാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ​ത്. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ സ​മ​രം പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി വി​ശേ​ഷി​പ്പി​ച്ചു. രാം​ലീ​ല മൈ​താ​നി​യി​ലെ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​ര വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

 

Tags : SambitPatra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up